വടകരയിൽ കെ മുരളീധരൻ സ്ഥാനാർത്ഥി; ഔദ്യോഗികമായി പ്രഖ്യാപിച്ചു

വടകരയിൽ കെ മുരളീധരൻ സ്ഥാനാർത്ഥിയാകും. ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു.

എൽഡിഎഫിന്റെ പി ജയരാജനെതിരെ മത്സരിക്കുന്നത് ശക്തനായ നേതാവായിരിക്കണമെന്ന പൊതു ആവശ്യം മാനിച്ചാണ് കഴിഞ്ഞ ദിവസം മുല്ലപ്പള്ളി രാമചന്ദ്രൻ കെ മുരളീധരനോട് മത്സരിക്കാൻ തയ്യാറാണോ എന്ന് ചോദിച്ചത്. എന്നാൽ അന്ന് മുരളീധരൻ സന്നധത അറിയിച്ചിരുന്നില്ല. എന്നാൽ പിന്നീട് മത്സരിക്കാൻ തയ്യാറാണെന്ന് കെ മുരളീധരൻ നേതൃത്വത്തെ അറിയിച്ചിരുന്നു.

Read Also : വടകര വെല്ലുവിളി; പാർട്ടി നേതൃത്വം ഏൽപ്പിച്ച ദൗത്യം ഏറ്റെടുക്കാൻ ബാധ്യസ്ഥൻ : കെ മുരളീധരൻ

വടകരയിൽ മുല്ലപ്പള്ളി രാമചന്ദ്രൻ കഴിഞ്ഞാൽ പിന്നെയാര് എന്ന ചോദ്യത്തിനാണ് ഇതോടെ വിരാമമാകുന്നത്. ഇതിന് വേണ്ടിയുള്ള തിരച്ചിലിലായിരുന്നു മുല്ലപ്പള്ളി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ. വിഎം സുധീരൻ, ബിന്ദു കൃഷ്ണ അടക്കമുള്ള കേൺഗ്രസ് നേതാക്കളെ ഇതിനായി സമീപിച്ചിരുന്നുവെങ്കിലും ആരും സന്നദ്ധത അറിയിച്ചിരുന്നില്ല.

കെ മുരളീധരൻ ഏറ്റവും അനുയോജ്യനായ സ്ഥാനാർത്ഥിയാണെന്നും മുരളീധരൻ അനായാസ ജയം നേടുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top