രാഹുല്‍ ഗാന്ധി വന്നതോടെ മുഖ്യമന്ത്രിയുടെ സമനില തെറ്റിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്

വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ സമനില തെറ്റിയെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. സിപിഐഎമ്മിന്റെ പെട്ടിയിലെ അവസാന ആണിയും അടിച്ചു കഴിഞ്ഞു. സിപിഐഎം പ്രത്യയ ശാസ്ത്രപരമായി പ്രതിസന്ധിയിലാണ്.
തെരഞ്ഞെടുപ്പിന് ശേഷം സിപിഐഎം പ്രാദേശിക പാര്‍ട്ടിയാകും. കേരളത്തില്‍ സിപിഐഎമ്മിന് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.
Read more:തെരഞ്ഞെടുപ്പിനെ നേരിടാന്‍ എല്‍ഡിഎഫ് തയ്യാര്‍; വിജയത്തില്‍ ആശങ്കയില്ലെന്ന് പിണറായി വിജയന്
പിണറായിയും കോടിയേരിയും മതേതര ബദലിന് തുരങ്കംവെച്ചു. അന്ധമായ കോണ്‍ഗ്രസ് വിരോധമാണ് ഇരുവര്‍ക്കും. അമേഠിയില്‍ രാഹുല്‍ ഗാന്ധി പരാജയപ്പെട്ടാല്‍ ആര് ജയിക്കുമെന്ന് കോടിയേരി ചിന്തിക്കണം. വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാന്‍ ഇടതുമുന്നണി തയ്യാറാകണം. എല്‍ഡിഎഫിനെയും ബിജെപിയെയും ഒരു പോലെ എതിര്‍ക്കുകയാണ് ലക്ഷ്യമെന്നും ഇന്ത്യ ഒന്നാണെന്ന സന്ദേശമാണ് യുഡിഎഫ് മുന്നോട്ടു വെക്കുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.
വയനാട്ടില്‍ രാഹുല്‍ മത്സരിക്കാനുള്ള തീരുമാനം പൊതു സമൂഹം സ്വാഗതം ചെയ്തു കഴിഞ്ഞു.തീരുമാനം പെട്ടെന്നുള്ളതല്ല. കൂട്ടായി എടുത്തതാണ്. താനും, എ കെ ആന്റണിയും കെ.സി വേണുഗോപാലും ഉമ്മന്‍ ചാണ്ടി, മുകുള്‍ വാസ്നിക്, രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവരും ആവശ്യം ദേശീയ നേത്യത്വത്തിന് മുന്നില്വെച്ചിരുന്നുവെന്നും മുല്ലപ്പള്ളി രാമചന്ദ്രന് കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here