രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം; തീരുമാനം വൈകുന്നതില്‍ മനപ്രയാസമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വ തീരുമാനം വൈകുന്നതില്‍ മനപ്രയാസമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ദക്ഷിണേന്ത്യയില്‍ മത്സരിക്കുന്നതില്‍ തീരുമാനമെടുക്കേണ്ടത് രാഹുല്‍ ഗാന്ധിയാണ്. അത് സംബന്ധിച്ച് എപ്പോള്‍ തീരുമാനമുണ്ടാകുമെന്ന് അറിയില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
ലീഗ് പ്രകടിപ്പിച്ച ആശങ്ക തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ല. സ്ഥാനാര്‍ത്ഥിത്വം അട്ടിമറിക്കുന്നതില്‍ താന്‍ വിമര്‍ശിച്ചത് സിപിഐഎമ്മിനെയല്ല. ഡല്‍ഹി ഇടപെടലിനെ കുറിച്ച് പിന്നീട് വിശദീകരിക്കാമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്റെ വാഹന പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്യുന്നതിന് എത്തിയതായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍.
Read more: വയനാട്ടിലെ സ്ഥാനാർഥിത്വം വൈകുന്നതിൽ പ്രതിഷേധവുമായി മുസ്ളീം ലീഗ് രംഗത്ത്
വയനാട്ടിലെ സ്ഥാനാര്‍ഥിത്വം വൈകുന്നതില്‍ പ്രതിഷേധവുമായി മുസ്ലീം ലീഗ് ഇന്നലെ രംഗത്തെത്തിയിരുന്നു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയില്‍ അടിയന്തര നേതൃയോഗം ചേര്‍ന്ന നേതാക്കള്‍ വയനാട് മണ്ഡലത്തിലെ ആശങ്കയും പ്രതിഷേധവും കോണ്ഗ്രസ് ഹൈക്കമാന്‍ഡിനെയും കെപിസിസി നേതൃത്വത്തെയും അറിയിച്ചു. തീരുമാനം െൈവകുന്നത് മണ്ഡലത്തിലെ വിജയസാധ്യതയെ ബാധിക്കുമെന്നാണ് മുസ്ലീം ലീഗ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here