രാഹുല്‍ ഗാന്ധിയുടെ വരവ് ഇടതുപക്ഷത്തെ പരാജയപ്പെടുത്താന്‍; വിമര്‍ശനവുമായി സീതാറാം യെച്ചൂരി

രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായി വരുന്നതില്‍ അതൃപ്തി പരസ്യമാക്കി സിപിഐഎം. ബിജെപിക്കെതിരെ പൊരുതാതെ ഇടതുപക്ഷത്തെ പരാജയപ്പെടുത്താനാണ് രാഹുല്‍ ഗാന്ധിയുടെ ശ്രമമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിച്ചു.
കാലങ്ങളായി കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരം. നരേന്ദ്ര മോദി നയിക്കുന്ന ബിജെപിയെ പരാജയപ്പെടുത്തണമെന്നതാണ് സിപിഐഎം മുന്‍ഗണന നല്‍കുന്നത്. മതേതര സര്‍ക്കാരിനെ ഭരണത്തിലെത്താനുള്ള ശ്രമത്തിലാണ് സിപിഎമ്മുള്ളത്. കോണ്‍ഗ്രസ് അവരുടെ മുന്‍ഗണന ഏതാണെന്ന് തീരുമാനിക്കട്ടെയെന്നും യെച്ചൂരി വ്യക്തമാക്കി.
രാഹുല്‍ ഗാന്ധി എത്തുന്നതോടെ മത്സരം ഇടതിനെതിരാണെന്ന് വ്യക്തമായെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. രാഹുല്‍ ഗാന്ധി വരുന്നതില്‍ ആശങ്കയില്ല. തെരഞ്ഞെടുപ്പിനെ നേരിടാന്‍ എല്‍ഡിഎഫ് തയ്യാറാണ്. ദേശീയ രാഷ്ട്രീയത്തില്‍ ബിജെപിക്കെതിരെ ആണെന്നു പറയുന്നവര്‍ കേരളത്തില്‍ ഇടതിനെതിരെയാണ് മത്സരിക്കാനൊരുങ്ങുന്നത്. കേരളത്തില്‍ വന്ന് മത്സരിച്ചാല്‍ അത് ബിജെപിക്കെതിരാണെന്ന് ആരെങ്കിലും പറയുമോ എന്നും പിണറായി വിജയന്‍ ചോദിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here