Advertisement

സർക്കാർ ഉത്തരവ് ലംഘിച്ച് കേന്ദ്രീയ വിദ്യാലയത്തിൽ ക്ലാസുകൾ ആരംഭിച്ചു

April 1, 2019
0 minutes Read

മധ്യവേനലവധിക്കാലത്ത് സ്കൂളുകളിൽ ക്ലാസ് നടത്തരുതെന്ന സർക്കാർ ഉത്തരവ് നിലനിൽക്കേ കേന്ദ്രീയ വിദ്യാലയങ്ങളിൽ അധ്യയനവർഷം തുടങ്ങി. തിരുവനന്തപുരത്ത് ആക്കുളം, പട്ടം കേന്ദ്രീയ വിദ്യാലയങ്ങളിൽ രാവിലെ ഒന്നു മുതൽ പ്ളസ് ടു വരെയുള്ള ക്ലാസ്സുകൾ ആരംഭിച്ചു.

രാവിലെ 6.45 മുതൽ ഉച്ചയ്ക്ക് 12.15 വരെ ആദ്യ ഷിഫ്റ്റും, 12.15 മുതൽ വൈകിട്ട് 6.00 മണി വരെ രണ്ടാം ഷിഫ്റ്റും എന്നീ നിലകളിലാണ് പ്രവർത്തിക്കുക. സംസ്ഥാനത്ത് അത്യുഷ്ണവും അതിവരൾച്ചയും ഉണ്ടാകാനിടയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നാണ് ക്ളാസുകൾ സർക്കാർ വിലക്കിയത്.

സർക്കാർ സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾക്കടക്കം സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങൾക്കും ഉത്തരവ് ബാധകമാണെന്ന് പ്രത്യേക നിർദേശമുണ്ടായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top