പഞ്ചാബ് പോലീസിനെതിരെ ഗുരുതര ആരോപണവുമായി ഫാ.ആന്റണി മാടശ്ശേരി

പഞ്ചാബ് പോലീസിനെതിരെ ഗുരുതര ആരോപണവുമായി ഫാ.ആന്റണി മാടശ്ശേരി. ഖന്ന പോലീസ് സംഘം ബലം പ്രയോഗിച്ച് പണം കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിടിച്ചെടുത്ത തുകയിൽ 9.66 കോടി രൂപ മാത്രമാണ് പോലിസ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറിയതെന്നും ഫാ.ആന്റണി മാടശ്ശേരി ആരോപിച്ചു.
കഴിഞ്ഞ ദിവസം വാഹന പരിശോധനക്കിടെയാണ് ഫാദർ ആന്റണി മാടശ്ശേരിയെ കള്ളപ്പണം കൈവശം വെച്ചുവെന്ന് ആരോപിച്ച് പഞ്ചാബ് പോലിസ് അറസ്റ്റു ചെയ്യുന്നത്. എന്നാൽ ജലന്ദറിൽ നടത്തിയ പത്രസമ്മേളനത്തിൽ പോലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഫാദർ ആന്റണി മാടശ്ശേരി ഉന്നയിച്ചത്.
സഹോദയ കമ്പനിയുടെ രേഖകളുള്ള പണമാണ് പോലീസ് പിടിച്ചെടുത്തത്.പർതാപുരയിലെ താമസ സ്ഥലത്ത് റെയ്ഡു നടത്തി 16.65 ലക്ഷം തട്ടിയെടുക്കുകയായിരുന്നു. എന്നാൽ 9 കോടി 66 ലക്ഷം മാത്രമേ പഞ്ചാബ് പോലീസ് ആദായ നികുതി വകുപ്പിന് കൈമാറിയിട്ടുള്ളൂ. 6 കോടി 66 ലക്ഷം രൂപ എവിടെയാണെന്ന് പഞ്ചാബ് പോലീസ് ഉത്തരം പറയണമെന്നും ഫാദർ ആന്റണി മാടശ്ശേരി പറഞ്ഞു.
3 വാഹനങ്ങളിൽ നിന്ന് ജലന്ധർ അംബാല ഹൈവേയിൽ വച്ച് പണം പിടിച്ചെടുത്തുവെന്ന ഖന്ന എസ് എസ് പി ദ്രുവ് ദഹിയയുടെ അവകാശ വാദം കളവാണ്.എസ് എസ് പി ക്കും മറ്റ് പോലീസുകാർക്കും എതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിനും മുഖ്യമന്ത്രിക്കും ഇമെയിൽ അയച്ചുവെന്നും ഫാദർ ആന്റണി മാടശ്ശേരി പറഞ്ഞു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here