കാശ്മീരിലെ പൂഞ്ചിൽ പാക്കിസ്ഥാന്റെ ആക്രമണം; അഞ്ചു വയസ്സുകാരിയും ജവാനും മരിച്ചു

ജമ്മു കാശ്മീരിലെ പൂഞ്ച് പ്രദേശത്ത് വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാന്റെ ആക്രമണം. പാക്കിസ്ഥാൻ നടത്തിയ വെടിവെപ്പിൽ അഞ്ചു വയസ്സുകാരിയും ഒരു ജവാനും കൊല്ലപ്പെട്ടു. പതിനാറിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. പൂഞ്ചിൽ നിയന്ത്രണരേഖയ്ക്കു സമീപമായിരുന്നു പാക്കിസ്ഥാന്റെ വെടിനിർത്തൽ കരാർ ലംഘനം. പരിക്കേറ്റവരിൽ ഭൂരിഭാഗവും പ്രദേശവാസികളാണ്.
Read Also; പുൽവാമയിൽ സിആർപിഎഫ് ക്യാമ്പിനു നേരെ ഭീകരരുടെ ഗ്രനേഡ് ആക്രമണം; ജവാന് പരിക്ക്
വെടിവെപ്പിനെ തുടർന്ന് സമീപ പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടു. മാങ്കോട്ട് , കൃഷ്ണാ ഗട്ടി, കേർണി പ്രദേശങ്ങളിലാണ് പാക്കിസ്ഥാൻ വെടി വെപ്പ് നടത്തിയത്. പാക് പ്രകോപനത്തെ തുടർന്ന് ഇന്ത്യൻ സൈന്യം തിരിച്ചടിച്ചു. അതേ സമയം പുൽവാമയിൽ ഭീകരരും സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരരെ വധിച്ചു.
മൂന്ന് ജവാൻമാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് സേനാ വൃത്തങ്ങൾ അറിയിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ജമ്മുകാശ്മീരിൽ സൈന്യത്തിന് നേരെയുള്ള ആക്രമണങ്ങൾ കൂടിക്കൊണ്ടിരിക്കുന്നത്. 2019 ൽ മാത്രം പാകിസ്ഥാൻ 110 തവണയാണ് വെടിനിർത്തൽ കരാർ ലംഘിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here