ചാലക്കുടിയിലെ ബിജെപി സ്ഥാനാർത്ഥി എ.എൻ രാധാകൃഷ്ണൻ അറസ്റ്റിൽ

ചാലക്കുടിയിലെ ബി.ജെ.പി സ്ഥാനാർത്ഥി എ.എൻ രാധാകൃഷ്ണൻ അറസ്റ്റിൽ. ശബരിമല ദർശനത്തിനെത്തിയ തൃപ്തി ദേശായിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ തടഞ്ഞുവെച്ച കേസിലാണ് ബിജെപി ജെനറൽ സെക്രട്ടറി എഎൻ രാധാകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തത്.
നെടുമ്പാശ്ശേരി പോലിസാണ് ഇന്നലെ വൈകീട്ട് അറസ്റ്റ് രേഖപ്പെടുത്തിയത്. നേരത്തെ അയ്യപ്പ ജ്യോതി തെളിയിച്ചതും, നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിച്ചതും ഉൾപ്പടെ ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട അഞ്ചോളം കേസുകളാണ് എ.എൻ രാധാകൃഷ്ണനെതിരെ പൊലിസ് ചുമത്തിയിരുന്നത്.
Read Also : ത്രിപുരയിൽ ബിജെപി സഖ്യകക്ഷിയിലെ മൂന്ന് വനിതാ നേതാക്കൾ കോൺഗ്രസിൽ ചേർന്നു
ഈ കേസുകളിലാണ് അറസ്റ്റ് ഉണ്ടായത്. സ്‌റ്റേഷനിൽ നേരിട്ട് കീഴടങ്ങിയ അദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം പിന്നീട് ജാമ്യത്തിൽ വിട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here