രമ്യ ഹരിദാസിനെതിരായ പരാമര്‍ശം; രാഷ്ട്രീയം പറയാന്‍ കോണ്‍ഗ്രസ് ദുര്‍ബലപ്പെട്ടുവെന്ന് പി കെ ബിജു

രമ്യ ഹരിദാസിനെതിരായി എല്‍ഡിഎഫ് കണ്‍വീനല്‍ എ വിജയരാഘവന്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി ആലത്തൂരിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പി കെ ബിജു. രാഷ്ട്രീയം പറയാന്‍ കോണ്‍ഗ്രസ് പരമാവധി ദുര്‍ബലപ്പെട്ടിരിക്കുന്നതായാണ് ഇതില്‍ നിന്നും വ്യക്തമായിരിക്കുന്നതെന്ന് ബിജു പറഞ്ഞു. ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ ആദ്യം തന്നെയാണ് വ്യക്തിഹത്യ ചെയ്യാന്‍ നോക്കിയത്. പിന്നെ ഫെയ്‌സ്ബുക്ക് വിവാദമുണ്ടായി. വിവാദങ്ങളെ കൊഴുപ്പിക്കുന്നതല്ലാതെ രാജ്യത്ത് നിലനില്‍ക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നില്ലെന്നും ബിജു മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇത് അവസാന തെരഞ്ഞെടുപ്പായിരിക്കുമെന്ന് കോണ്‍ഗ്രസ് പരസ്യമായി പറഞ്ഞു കഴിഞ്ഞു. വര്‍ഗീയ ശക്തികളില്‍ നിന്നും രാജ്യത്തെ രക്ഷപ്പെടുത്താനുള്ള തെരഞ്ഞെടുപ്പാണിത്. കോണ്‍ഗ്രസിന്റെ കപ്പിത്താനായ രാഹുല്‍ ഗാന്ധി ഉത്തരേന്ത്യയില്‍ മത്സരിക്കാതെ അവിടെ നിന്നും എത്തി കേരളത്തില്‍ മത്സരിക്കുകയാണ്. ഇത് സൂചിപ്പിക്കുന്നത് കോണ്‍ഗ്രസ് മുന്‍പത്തേക്കാള്‍ ദുര്‍ബലപ്പെട്ടു എന്നാണ്. ജനാധിപത്യവും മതനിരപേക്ഷതയും ഉയര്‍ത്തിപ്പിക്കാനാണ് ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും ബിജു വ്യക്തമാക്കി.
ആലത്തൂര്‍ രാഷ്ട്രീയ പ്രബുദ്ധതയുള്ള മണ്ഡലമാണ്. രാഷ്ട്രീയം പറഞ്ഞാണ് ആലത്തൂരിലെ തെരഞ്ഞെടുപ്പ് മുന്നോട്ടുപോകുന്നത്. വൈകാരിക വിഷയങ്ങള്‍ ഉയര്‍ത്തി ആലത്തൂരിലെ ജനമനസിനെ മാറി ചിന്തിക്കാനുള്ള സാഹചര്യം ഉണ്ടാക്കാന്‍ കഴിയില്ലെന്ന് രണ്ട് തെരഞ്ഞെടുപ്പുകളില്‍ നിന്നും വ്യക്തമായതാണ്. ദുര്‍ബലമായ വിവാദങ്ങളാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നതെന്നും പി കെ ബിജു കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here