രാഹുൽ ഗാന്ധിക്കൊപ്പം പ്രിയങ്കയും വയനാടെത്തും

രാഹുൽ ഗാന്ധിക്കൊപ്പം പ്രിയങ്ക ഗാന്ധിയും വയനാടെത്തും. ബുധനാഴ്ച്ചയാണ് രാഹുൽ ഗാന്ധി കേരളത്തിലെത്തുന്നത്. വ്യാഴാഴ്ച്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കും.
റോഡ് ഷോയിലൂടെ പരമാവധി ആളുകളെ കണ്ടു കൊണ്ടാവും പത്രിക സമർപ്പണത്തിന് രാഹുൽ എത്തുക. എന്നാൽ റോഡ് ഷോയുടെ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടായിട്ടില്ലെന്നാണ് സൂചന.
Read Also : രാഹുല്‍ ഗാന്ധി വയനാട്ടില്‍ തന്നെ; ഔദ്യോഗികമായി പ്രഖ്യാപിച്ചു
എസ് പി ജി സുരക്ഷയുള്ള നേതാവയതിനാൽ സ്ഥിതിഗതികൾ വിലയിരുത്തി വരികയാണ്. ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി, സംഘടനകാര്യ സെക്രട്ടറി കെ സി വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക് എന്നിവരും വയനാട്ടിൽ എത്തും. വയനാട്ടിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കാണ് പ്രചാരണ ചുമതല.
ഞായറാഴ്ച്ചയാണ് വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുമെന്ന ഔദ്യോഗിക പ്രഖ്യാപനം വരുന്നത്. വയനാട്ടിൽ മത്സരിക്കണമെന്ന കെപിസിസിയുടെ ആവശ്യം രാഹുൽ ഗാന്ധി അംഗീകരിക്കുകയായിരുന്നു. ഹൈക്കമാൻഡും തീരുമാനം അംഗീകരിച്ചു. മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി ഡൽഹിയിൽ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല, കെ സി വേണുഗോപാൽ എന്നിവർ ആന്റണിക്കൊപ്പം ഉണ്ടായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here