‘സുരേന്ദ്രനോട് സ്‌നേഹമുണ്ട്’; പിന്തുണയ്ക്കുമോ എന്ന ചോദ്യത്തോട് പ്രതികരിക്കാതെ പി സി ജോര്‍ജ്

പത്തനംതിട്ടയില്‍ ആചാരം സംരക്ഷിക്കുന്നവരെ പിന്തുണയ്ക്കുമെന്ന് കേരള ജനപക്ഷം നേതാവ് പി സി ജോര്‍ജ്. കേരള ജനപക്ഷം പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഒരു മുന്നണിയുടെയും ഭാഗമാകില്ല. ഇരുപത് മണ്ഡലങ്ങളിലും ആരെ പിന്തുണയ്ക്കണമെന്ന് പിന്നീട് തീരുമാനിക്കുമെന്നും പി സി ജോര്‍ജ് പറഞ്ഞു.
കെ സുരേന്ദ്രനോട് സ്‌നേഹമുണ്ടെന്നു പറഞ്ഞ പി സി ജോര്‍ജ് പത്തനംതിട്ടയില്‍ അദ്ദേഹത്തെ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തോട് പ്രതികരിച്ചില്ല. ഇത് സംബന്ധിച്ച് ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ സുരേന്ദ്രനെ പിന്തുണയ്ക്കുമെന്ന് പറയാന്‍ സൗകര്യമില്ലെന്നായിരുന്നു ജോര്‍ജിന്റെ പ്രതികരണം. ബിജെപിയുമായി സഹകരിക്കുന്നതില്‍ ഈരാറ്റുപേട്ടയിലെ മുസ്ലീങ്ങള്‍ക്ക് അഭിപ്രായ വ്യത്യാസമുണ്ട്. ബിജെപിയുമായി സഹകരിക്കില്ലെന്നും പി സി ജോര്‍ജ് വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here