Advertisement

പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്തെ പാത്രക്കുളം ഏറ്റെടുക്കാന്‍ മന്ത്രിസഭാ തീരുമാനം

April 3, 2019
0 minutes Read
sri padmanabha swami temple

തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്തെ പാത്രക്കുളം ഏറ്റെടുക്കാന്‍ മന്ത്രിസഭാ തീരുമാനം. വിദ്യാധിരാജ സഭ കൈവശം വെച്ചിരിക്കുന്ന 65 സെന്റ് സ്ഥമാണ് ഏറ്റെടുക്കുക. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് വിദ്യാധിരാജ സഭ അധ്യക്ഷനും മുന്‍ചീഫ് സെക്രട്ടറിയുമായ ആര്‍ രാമചന്ദ്രന്‍ നായര്‍ പറഞ്ഞു.

പത്മനാഭസ്വാമി ക്ഷേത്രത്തോടനുബന്ധിച്ച് പാത്രക്കുളം ഏറ്റെടുക്കാനുള്ള റവന്യൂ വകുപ്പ് ശുപാര്‍ശ മന്ത്രിസഭാ യോഗം അംഗീകരിക്കുകയായിരുന്നു. നിലവില്‍ വിദ്യാധിരാജ സഭ എന്ന സ്വകാര്യ ട്രസ്റ്റിന്റെ കൈവശമാണ് പാത്രക്കുളം. സര്‍ക്കാര്‍ ഭൂമി കൈയേറി, ഭൂമിക്ക് നല്‍കേണ്ടകരം അടച്ചിട്ടില്ല, വ്യവസ്ഥകള്‍ക് വിരുദ്ധമായി കെട്ടിടം നിര്‍മ്മിച്ചു എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സ്ഥലം ഏറ്റെടുക്കുന്നത്. കിഴക്കേക്കോട്ടയിലെ വെള്ളക്കെട്ടിന് പരിഹാരം കാണാന്‍ പാത്രക്കുളം ജലാശയമായി സംരക്ഷിക്കണമെന്ന് ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി തീരുമാനമെടുത്തിരുന്നു. സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറിയും ഇതേ നിലപാടാണ് എടുത്തത്. ഏറ്റെടുക്കലിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് വിദ്യാധിരാജ സഭ അധ്യക്ഷന്‍ ആര്‍ രാമചന്ദ്രന്‍നായര്‍ വ്യക്തമാക്കി.

പത്മനാഭസ്വാമി ക്ഷേത്രത്തിന് ചുറ്റുമുള്ള അതീവ സുരക്ഷാ മേഖലയിലുള്ള പ്രധാന കൈയേറ്റങ്ങളിലൊന്നാണ് ഒഴിപ്പിക്കുന്നത്. ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി കണ്ടെത്തിയ മറ്റ് കൈയേറ്റളുടെ കാര്യത്തില്‍ നടപടിയുണ്ടായിട്ടില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top