മമതയ്‌ക്കെതിരെ മോദി; ‘ദീദി ബംഗാളിൽ വികസനത്തിന്റെ സ്പീഡ് ബ്രേക്കർ’

മുഖ്യമന്ത്രി മമത ബാനർജി പശ്ചിമ ബംഗാളിൽ വികസനത്തിന്റെ സ്പീഡ് ബ്രേക്കറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പശ്ചിമബംഗാളിലെ സിലിഗുരിയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുമ്പോഴാണ് മോദി മമത ബാനർജിയെ വിമർശിച്ചത്. ബംഗാളിലേക്ക് വികസനമെത്തുന്നതിന് ഒരു സ്പീഡ് ബ്രേക്കർ ഉണ്ട്. നിങ്ങളറിയുന്ന ദീദിയാണ് നിങ്ങളുടെ വികസനത്തിന്റെ സ്പീഡ് ബ്രേക്കർ. ഈ സ്പീഡ് ബ്രേക്കറാണ് നിങ്ങളുടെ സംസ്ഥാനത്ത് വികസനത്തെ തടയുന്നതെന്നും മോദി ആഞ്ഞടിച്ചു.
Read Also; മമത വാഗ്ദാനങ്ങളൊന്നും നടപ്പാക്കാത്ത മുഖ്യമന്ത്രിയെന്ന് രാഹുൽ ഗാന്ധി
മറ്റെല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രസർക്കാർ വലിയ വികസനപദ്ധതികൾ നടപ്പാക്കിയപ്പോൾ പശ്ചിമബംഗാളിൽ വികസന പദ്ധതികൾ കൊണ്ടുവരുന്നതിന് മമത തടസ്സം നിന്നെന്നും മോദി കുറ്റപ്പെടുത്തി.
PM Narendra Modi in Siliguri, West Bengal: There is a speed-breaker in West Bengal which you know by the name of ‘Didi’. This ‘Didi’ is the speed-breaker in your development. pic.twitter.com/0pWec4Qgng
— ANI (@ANI) 3 April 2019
ആയുഷ്മാൻ ഭാരത് പദ്ധതി പോലും ബംഗാളിലെ ജനങ്ങൾക്ക് നിഷേധിച്ച മമത പാവപ്പെട്ട ജനങ്ങൾക്ക് സൗജന്യ ആരോഗ്യസുരക്ഷയാണ് ഇല്ലാതാക്കിയതെന്നും സംസ്ഥാനത്ത് വികസനം നടപ്പാക്കാൻ കഴിയാത്തവരെ അധികാരത്തിൽ നിന്നും പുറത്താക്കാൻ ജനങ്ങൾ മുന്നോട്ടുവരണമെന്നും മോദി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here