Advertisement

‘പതിനഞ്ച് ലക്ഷം മോദി അണ്ണാക്കിലേക്ക് തള്ളിത്തരുമെന്നാണോ കരുതിയത്’; സുരേഷ് ഗോപിയുടെ പ്രസംഗം വിവാദമാകുന്നു; വീഡിയോ

April 4, 2019
Google News 2 minutes Read

തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി പൊതുവേദിയില്‍ നടത്തിയ പ്രസംഗം വിവാദമാകുന്നു. അധികാരത്തില്‍ എത്തിയാല്‍ എല്ലാ അക്കൗണ്ടുകളിലേക്കും പതിനഞ്ച് ലക്ഷം രൂപ എത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞതിനെക്കുറിച്ച് സംസാരിക്കവെയാണ് സുരേഷ് ഗോപി വിവാദ പരാമര്‍ശം നടത്തിയത്. പ്രധാനമന്ത്രി പറഞ്ഞതിനെ ജനങ്ങള്‍ ശരിയായ രീതിയില്‍ മനസിലാക്കാത്തതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയതെന്നാണ് സുരേഷ് ഗോപി പറയുന്നത്. പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ വേദിയിലിരിക്കുമ്പോഴാണ് സുരേഷ് ഗോപിയുടെ പ്രസംഗം. സുരേഷ് ഗോപിയുടെ പ്രസംഗ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

സുരേഷ് ഗോപി പറഞ്ഞത്, ‘എല്ലാവരും നോക്കിയിരിക്കുന്നത് പതിനഞ്ച് ലക്ഷം രൂപ ഇപ്പോള്‍ വരുമെന്നാണ്. പുച്ഛമാണ് തോന്നുന്നത്. ഹിന്ദി നീ അറിയണ്ട. ഇംഗ്ലീഷ് നീ അറിയേണ്ട. ഇംഗ്ലീഷ് അറിയാത്തവരാരും ഇവിടെ ഇല്ല എന്ന് നീ അവകാശപ്പെടരുത്. ഹിന്ദി അറിയാത്തവരാണ് ഇവിടുള്ളത് മുഴുവന്‍ ആള്‍ക്കാരും എന്നും നീ അവകാശപ്പെടരുത്. അറിയില്ലെങ്കില്‍ അറിയുന്നവരോട് ചോദിച്ച് മനസിലാക്കണം.’

‘പതിനഞ്ച് ലക്ഷം ഇപ്പോ വരും. ‘എന്താണ് പ്രധാനമന്ത്രി പറഞ്ഞത്? ഇന്ത്യക്ക് പുറത്തുള്ള കള്ളപ്പണം സംഭരണ കേന്ദ്രങ്ങള്‍. സ്വിസ് ബാങ്ക് അടക്കമുള്ളവ. അതിന് അവര്‍ക്ക് നിയമാവലിയുണ്ട്. ഇന്ത്യന്‍ നിയമവുമായി അങ്ങോട്ട് ചെന്ന് ചോദ്യം ചെയ്യാന്‍ കഴിയില്ല. അവിടെ 1050 വര്‍ഷമായി. എന്ന് പറയുമ്പോള്‍ ഏതൊക്കെ മഹാന്‍മാരാണ്. നമ്മുടെ പല മഹാന്മാരും പെടും. റോസാപ്പൂ വെച്ച മഹാനടക്കം വരും ആ പട്ടികയില്‍. കൊണ്ട് ചെന്ന് അവിടെ കൂമ്പാരം കൂട്ടിയ പണം കൊണ്ടുവന്നാല്‍. ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഓരോരുത്തര്‍ക്കും പതിനഞ്ച് ലക്ഷം വച്ച് പങ്കുവെക്കാനുള്ള പണമുണ്ടത് എന്ന് പറഞ്ഞതിന്. മോദി ഇപ്പോതന്നെ ഈ കറവ പശുവിന്റെ നടുവിലേക്ക് തണുത്തവെള്ളം ഒഴിച്ച് ചുരത്തി കറന്ന് ഒഴുക്കി. അങ്ങ് അണ്ണാക്കിലേക്ക് തള്ളി തരുമെന്നാണോ അതിന്റ അര്‍ത്ഥം.’

‘ഇനി ഈ ഭാഷയിലെ സംസാരിക്കാന്‍ പറ്റൂ. ഊളയെ ഊളയെന്നെ വിളിക്കാന്‍ കഴിയൂ’എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രസംഗം. ഈ ഒരു രാഷ്ട്രീയ കാലാവസ്ഥയില്‍ അങ്ങനെ ഊള എന്ന് പറയുന്ന ഒരു സമൂഹത്തില്‍പെടാതിരിക്കാന്‍ കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ക്ക് വോട്ടു ചെയ്യാന്‍ പോകുമ്പോള്‍ ആ ചിന്ത വേണമെന്നും സുരേഷ് ഗോപി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here