പ്രണയം നിരസിച്ചതിന് തൃശൂരില്‍ പെണ്‍കുട്ടിയെ തീകൊളുത്തി കൊന്ന പ്രതിയുടെ ചിത്രങ്ങള്‍ പുറത്ത്

പ്രണയം നിരസിച്ചതിന് തൃശൂരില്‍ പെണ്‍കുട്ടിയെ തീ കൊളുത്തി കൊന്ന പ്രതിയുടെ ചിത്രങ്ങള്‍ പുറത്ത്. ചീയാരത്ത് 22 വയസുകാരി നീതുവിനെ കൊലപ്പെടുത്തിയ നിതീഷിന്റെ ചിത്രങ്ങളാണ് പുറത്തുവന്നരിക്കുന്നത്. നിതീഷ് നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്. സംഭവത്തിന് പിന്നാലെ നാട്ടുകാരാണ് നിതീഷിനെ പിടിച്ച് പൊലീസില്‍ ഏല്‍പ്പിച്ചത്. വടക്കേക്കാട് സ്വദേശിയാണ് നിതീഷ്.

ഇന്ന് രാവിലെയായിരുന്നു സംഭവം. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ യുവാവ് കൈയില്‍ കരുതിയിരുന്ന പെട്രോള്‍ പെണ്‍കുട്ടിയുടെ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി സംഭവ സ്ഥലത്തു തന്നെ മരിച്ചു.

Read more: പ്രണയം നിരസിച്ചതിന് പെൺകുട്ടിയെ തീ കൊളുത്തി കൊന്നു

പോളിടെക്‌നിക് വിദ്യാര്‍ത്ഥിനിയായിരുന്നു നീതു. ഏറെ നാളായി നീതുവിന്റെ പിന്നാലെ നടന്ന് നിതീഷ് ശല്യപ്പെടുത്തുന്നുണ്ടായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top