പ്രണയം നിരസിച്ചതിന് പെൺകുട്ടിയെ തീ കൊളുത്തി കൊന്നു

പ്രണയം നിരസിച്ചതിന് പെൺകുട്ടിയെ തീ കൊളുത്തി കൊന്നു. തൃശൂർ ചീയാരത്താണ് സംഭവം. 22 വയസുകാരിയായ നീതുവാണ് കൊല്ലപ്പെട്ടത്.

രാവിലെ ഏഴുമണിയോടെയാണ് സംഭവം. ചിയ്യാരം പോസ്റ്റോഫീസിനടുത്തുള്ള സൗഹ്യദ നഗറിൽ താമസിക്കുന്ന നീതുവിനെ കഴുത്തില്‍ മുറിവേല്പിച്ച ശേഷം പ്രതി നിതീഷ് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു.വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി മരിച്ചു. കൃത്യം നടത്തിയ ശേഷം രക്ഷപ്പെടാൻ ശ്രമിച്ച നിതീഷിനെ ബന്ധുക്കളും നാട്ടുകാരും കൂടി കീഴ്‌പ്പെടുത്തി പൊലീസിൽ എൽപ്പിച്ചു.

ബി ടെക് വിദ്യാർത്ഥിനിയായ നീതുവിനെ നിധീഷ് പിന്നാലെ നടന്ന് ശല്യപ്പെടുത്തുന്നുണ്ടായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. ശരീരം ഭൂരിഭാഗവും കത്തിയമർന്ന നിലയിലായിരുന്നു നീതുവുണ്ടായിരുന്നതെന്നു ദൃക്സാക്ഷികൾ പറഞ്ഞു. ശരീരികാസ്വാസ്ത്യത്തെ തുടർന്ന് പ്രതി നിധീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top