‘ട്രിപ്പിൾ സ്‌ട്രോങ്ങായി രാജയും പിള്ളേരും വരുന്നു’; മധുരരാജയുടെ ട്രെയിലർ ഇന്ന് രാത്രി പുറത്തിറങ്ങും

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് ഒരുക്കുന്ന മധുരരാജയുടെ ട്രെയിലർ ഇന്ന് പുറത്തിറക്കും. രാത്രി എട്ടിനാണ് ട്രെയിലർ ലോഞ്ച്. അബുദാബിയിൽ നടക്കുന്ന ചടങ്ങിൽ മമ്മൂട്ടി ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.നേരത്തെ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയപ്പോൾ വലിയ വരവേൽപ്പാണ് ആരാധകർ സോഷ്യൽ മീഡിയയിൽ നൽകിയത്.
സൂപ്പർ ഹിറ്റ് ചിത്രം പുലിമുരുകന് ശേഷം വൈശാഖ്-ഉദയകൃഷ്ണ-പീറ്റർ ഹെയ്ൻ ടീം വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയുമായാണ് മധുരരാജ പ്രേക്ഷകരിലേക്കെത്തുന്നത്. ബോളിവുഡ് താരം സണ്ണി ലിയോൺ ഐറ്റം ഡാൻസുമായി ചിത്രത്തിലെത്തുന്നുണ്ട്.
അനുശ്രീ, മഹിമ നമ്പ്യാർ, ഷംന കാസിം എന്നിവരാണ് ചിത്രത്തിലെ നായികമാർ. ഷാജി കുമാർ ക്യാമറയും ഗോപി സുന്ദർ സംഗീതവും കൈകാര്യം ചെയ്തിരിക്കുന്നു. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് ഭാഷകളിൽ കൂടി പുറത്തിറക്കുന്ന ചിത്രം വിഷു റിലീസായി ഏപ്രിൽ പന്ത്രണ്ടിന് തീയേറ്ററുകളിലെത്തും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here