നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; സ്വർണം കടത്താൻ ശ്രമിച്ചത് അടിവസ്ത്രത്തിൽ ഒളിപ്പിച്ച്; മലപ്പുറം സ്വദേശിനി പിടിയിൽ

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇൻറലിജൻസ് രണ്ടര കിലോയോളം സ്വർണം പിടികൂടി. എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ ദോഹയിൽ നിന്ന് വന്ന മലപ്പുറം സ്വദേശിയായ യാത്രക്കാരിയിൽ നിന്നാണ് സ്വർണം പിടിച്ചത് .അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്.

കൊച്ചിനെടുമ്പാശേരി വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയ്ക്കിടെ 10 കിലോ കളളകടത്ത് സ്വർണ്ണമാണ് കസ്റ്റംസ് പിടികൂടിയത്. പക്ഷെ സ്വർണ്ണ കടത്ത് ഇപ്പോഴും നിർബാധം തുടരുകയാണ്. ഇന്ന് രാവിലെയും 2 കിലോ സ്വർണ്ണം കസ്റ്റംസ് പിടികൂടി. ദോഹയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസിൽ എത്തിയ മലപ്പുറം സ്വദേശിനിയിൽ നിന്നാണ് സ്വർണ്ണം പിടിച്ചെടുത്തത്.

Read Also :നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വര്‍ണ്ണം കടത്ത്; രണ്ട് പേര്‍ പിടിയില്‍

അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് ഇവർ സ്വർണ്ണം കടത്താൻ ശ്രമിക്കുകയായിരുന്നു. യാത്രക്കാരി കടന്ന് പോയപ്പോൾ മെറ്റൽ ഡിറ്റക്ടർ പ്രവർത്തിച്ചതോടെയാണ് ഇവർ കസ്റ്റംസിന്റെ പിടിയിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. സ്വർണ്ണ കള്ളക്കടത്ത് സംഘത്തിന്റെ ഏജന്റാണ് ഇവരെന്ന് കസ്റ്റംസിന് മനസിലാക്കാൻ കഴിഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top