നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വര്‍ണ്ണം കടത്ത്; രണ്ട് പേര്‍ പിടിയില്‍

nedumbasseri airport

നെടുമ്പാശേരി വിമാനതാവളത്തിൽ വച്ച് സ്വര്‍ണ്ണം കൈമാറാനെത്തിയ രണ്ട് പേര്‍ പിടിയില്‍.  ദുബായിൽ നിന്നും സ്വർണ്ണവുമായെത്തിയ യാത്രക്കാരനും കാത്ത് നിന്ന ഏജന്റുമാണ് അറസ്റ്റിലായത്. 1090ഗ്രാം സ്വര്‍ണ്ണം ഇവരില്‍ നിന്ന് പിടിച്ചെടുത്തു.  അരയിലും മലദ്വാരത്തിലുമൊളിപ്പിച്ച് കടത്താന്‍ ശ്രമിക്കുകയായിരുന്നു. കൊണ്ടോട്ടി സ്വദേശി ഹബീബ് റഹ്മാൻ ഇയാളെ  കാത്ത് നിന്ന കൊടുവള്ളി സ്വദേശി മെഹബൂബ് അലി എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top