കരിപ്പൂരിൽ ഈന്തപ്പഴ പാക്കറ്റിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണം പിടികൂടി

കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ഈന്തപ്പഴ പാക്കറ്റിന് ഉള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണ്ണം പൊലീസ് പിടികൂടി. 35 ലക്ഷത്തിലധികം രൂപയുടെ സ്വർണ്ണമാണ് പൊലീസ് പിടികൂടിയത്.താമരശ്ശേരി സ്വദേശി അബ്ദുൽ അസീസ് (40) ആണ് സ്വർണ്ണം കടത്തിയത്. സ്വർണ്ണം സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയ താമരശ്ശേരി സ്വദേശി മുഹമ്മദ് ബഷീറിനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ഒരിടവേളയ്ക്ക് ശേഷം കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ്ണ കടത്ത് സജീവമാകുകയാണ്. ജിദ്ദയിൽ നിന്ന് ഇൻഡിഗോ വിമാനത്തിലെത്തിയ അബ്ദുൽ അസീസ് ബാഗിലുണ്ടായിരുന്ന ഈന്തപ്പഴത്തിനിടയിലാണ് സ്വർണ്ണം ഒളിപ്പിച്ചു വെച്ചത്. വിമാനത്താവളത്തിന് പുറത്തുവെച്ചാണ് ഇവർ പിടിയിലാകുന്നത്. നിലവിൽ കസ്റ്റഡിയിലെടുത്ത ഇരുവരെയും വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ സ്വർണ്ണകടത്തിന് പിന്നിലുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പിടികൂടിയ സ്വർണ്ണം കോടതിയിലും വിശദമായ റിപ്പോർട്ട് തുടരന്വേഷണത്തിനായി കസ്റ്റംസിനും പൊലീസ് സമർപ്പിക്കും.
Story Highlights : Gold seized in Karipur after being hidden inside a date packet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here