ഏജൻസിയിലേക്ക് ലോഡ് കിട്ടാൻ ലക്ഷങ്ങൾ നൽകണം; കൈക്കൂലി വാങ്ങുന്നതിനിടെ ഐഒസി DGM അറസ്റ്റിൽ, വീട്ടിൽ റെയ്‌ഡ്

കൈക്കൂലി വാങ്ങുന്നതിനിടെ ഇന്ത്യൻ ഓയിൽ കോർപറേഷൻ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ വിജിലൻസ് പിടിയിലായി. അലക്സ് മാത്യുവാണ് തിരുവനന്തപുരത്ത് വെച്ച് വിജിലൻസ് സ്പെഷ്യൽ യൂണിറ്റ് 1 ന്റെ വലയിൽ വീണത്. കവടിയാർ സ്വദേശി മനോജ് നൽകിയ പരാതിയിലാണ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തത്. IOC പനമ്പള്ളി നഗർ ഓഫീസിലെ സെയിൽ ഡെപ്യൂട്ടറി ജനറൽ മാനേജറാണ് പിടിയിലായ അലക്സ് മാത്യു.
ഗ്യാസ് ഏജൻസിയിലേക്ക് ലോഡ് ലഭിക്കാനായി പണം നൽകണമെന്ന് പലതവണ ഉദ്യോഗസ്ഥൻ മനോജിനോട് ആവശ്യപ്പെട്ടിരുന്നു. പണം നൽകിയില്ലെങ്കിൽ മനോജിന്റെ കടയ്ക്കലിലെ ഏജൻസിയിൽ നിന്ന് ഉപഭോക്താക്കളെ മറ്റ് ഏജൻസികളിലേക്ക് മാറ്റുമെന്നും അത് വേണ്ടെങ്കിൽ 10,00000 രൂപ നൽകണമെന്നും അലക്സ് ആവശ്യപ്പെട്ടു. ഇത് പ്രകാരം കൈക്കൂലി പണത്തിലെ വിഹിതമായ 2 ലക്ഷം രൂപ കൈപ്പറ്റാൻ മനോജിൻ്റെ കവടിയാറിലെ വീട്ടിലെത്തിയപ്പോഴാണ് തന്ത്രപരമായി വിജിലൻസ് അറസ്റ്റ് ചെയ്തത്. മറഞ്ഞുനിന്ന വിജിലൻസ് ഉദ്യോഗസ്ഥ ർ ഇയാളെ ഇതേ വീട്ടിൽ വച്ച് പിടികൂടുകയായിരുന്നു. അലക്സ് മാത്യുവിന്റെ വാഹനത്തിൽ നിന്നും ഒരു ലക്ഷം രൂപ കൂടി കണ്ടെടുത്തു.
Read Also: തിരുവനന്തപുരം മെഡിക്കൽ കോളജ് ലാബിൽ നിന്ന് ശരീരഭാഗങ്ങൾ കാണാതായ സംഭവം; ജീവനക്കാരന് സസ്‌പെൻഷൻ
നേരത്തെ 10 ലക്ഷം രൂപ ചോദിച്ചിട്ട് നൽകാത്തതിന് സ്റ്റാഫുകളെ ഇയാൾ ട്രാൻഫർ ചെയ്തിരുന്നു. നിവർത്തികേടുകൊണ്ട് പരാതി നൽകിയതാണെന്നും. പല ഏജൻസികളിൽ നിന്ന് ഇയാൾ പണം വാങ്ങിയിട്ടുണ്ട്. ധൈര്യമില്ലാത്തതിനാൽ ആരും പരാതി നൽകാത്തതാണെന്നും ഗ്യാസ് ഏജൻസി ഉടമ മനോജ് പറഞ്ഞു. അലക്സിന് പണത്തിനോട് ആർത്തിയാണെന്നും കൈയ്യിലുണ്ടായ ഇന്നത്തെ കളക്ഷൻ പൈസ പിടിച്ച് വാങ്ങുകയാണ് ഉണ്ടായത്. വര്ഷങ്ങളായി ഇയാൾ ഭീഷണിപ്പെടുത്തിയാണ് പണം വാങ്ങാറുള്ളതെന്നും കൃത്യമായ തെളിവുകൾ കൈയ്യിലുണ്ടെന്നും മനോജ് പറയുന്നു.
ഐഒസിക്ക് കീഴിൽ നിരവധി ഗ്യാസ് ഏജൻസികളുടെ ഉടമയാണ് മനോജ്. ആദ്യം കടയ്ക്കലിൽ ഒരു ഏജൻസി മാത്രമേ ഇയാൾക്ക് ഉണ്ടായിരുന്നുള്ളൂ. പിന്നീടാണ് 3 ഏജൻസികൾ കൂടി കടയ്ക്കലിൽ മനോജിന്റേതായി വന്നത്. അതേസമയം, അലക്സ് മാത്യുവിന്റെ പനമ്പള്ളിയിലെ വീട്ടിൽ റെയ്‌ഡ് നടക്കുകയാണ്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
Story Highlights : IOC DGM caught taking bribe, house raided
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here