മരുന്ന് വാങ്ങാന്‍ പോയ 65കാരിയെ ബലാത്സംഗം ചെയ്തു; പ്രതി പിടിയില്‍

കൊല്ലം കണ്ണനെല്ലൂരില്‍ മരുന്ന് വാങ്ങാന്‍ പോയി മടങ്ങി വന്ന 65കാരിയെ യുവാവ് ബലാത്സംഗം ചെയ്തു. മീയന്നൂര്‍ പുന്നക്കോട് രോഹിണി നിവാസില്‍ അനൂജിനെയാണ് (24) പൊലീസ് പിടികൂടിയത്. സിറ്റി പൊലീസ് കമ്മീഷണര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടിയത്. പരുക്കേറ്റ വയോധിക ചികിത്സയില്‍ തുടരുന്നു. ആളൊഴിഞ്ഞ പറമ്പില്‍വച്ചായിരുന്നു ബലാല്‍സംഗം
രാവിലെ വാക്കനാട് ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സയ്ക്കായി പോയി മടങ്ങി വീട്ടിലേക്ക് നടന്നു വരുന്നതിനിടെയാണ് വയോധികയെ ആക്രമിച്ചത്.
ആളൊഴിഞ്ഞ സ്ഥലത്തുവച്ച് ഇവരെ കടന്നു പിടിക്കുകയായിരുന്നു. തുടര്‍ന്ന് ബലാല്‍സംഗം ചെയ്ത ശേഷം സംഭവ സ്ഥലത്തുനിന്നും പ്രതി രക്ഷപ്പെട്ടു. വയോധിക ഉടന്‍ തന്നെ മകളെ ഫോണില്‍ വിവരമറിയിച്ചു. മകള്‍ പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് കണ്ണനല്ലൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
പൊലീസ് വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് നടത്തിയ തിരച്ചിലാണ് സമീപത്തെ ശ്മശാനത്തിന്റെ ഭാഗത്തുനിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്.
Story Highlights : 65-year-old woman raped in Kollam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here