ഇടവിട്ടുള്ള ഉപവാസം ചെയ്യാന്‍ പ്ലാനുണ്ടോ? പ്രയോജനങ്ങള്‍ ഇങ്ങനെ; ഈ റിസ്‌കുകളും അറിഞ്ഞിരിക്കണം

വണ്ണം കുറയ്ക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും ഡി ടോക്‌സ് ചെയ്യാനും വളരെ എളുപ്പവും ഫലപ്രദവുമായ മാര്‍ഗമെന്ന നിലയില്‍ ഇടവിട്ടുള്ള അപവാസം അഥവാ ഇന്റര്‍മിറ്റന്റെ ഫാസ്റ്റിംഗ് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എന്നാല്‍ ഒന്ന് പരീക്ഷിച്ച് കളയാം എന്ന് ചിന്തിക്കുന്നതിന് മുന്‍പ് ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങിനെക്കുറിച്ച് ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം. (Intermittent Fasting: What is it, and how does it work?)
എന്താണ് ഇടവിട്ടുള്ള ഉപവാസം?
പേര് സൂചിപ്പിക്കുന്നത് പോലെ ഭക്ഷണം കഴിക്കുന്ന സമയത്തെ നിയന്ത്രിച്ചും ബാക്കി സമയം ഉപവാസമെടുത്തും ആരോഗ്യം മെച്ചപ്പെടുത്തുന്ന രീതിയാണിത്. 16:8, അല്ലെങ്കില്‍ 20: 4 തുടങ്ങി വിവിധതരം ഇന്റര്‍മിറ്റന്റെ ഫാസ്റ്റിംഗ് രീതികളുണ്ട്. ഭക്ഷണം കഴിക്കുന്നത് 8 മണിക്കൂര്‍ മാത്രമായി പരിമിതപ്പെടുത്തി ദിവസത്തില്‍ അവശേഷിക്കുന്ന ബാക്കി 16 മണിക്കൂര്‍ ഫാസ്റ്റ് ചെയ്യുക എന്നതാണ് 16:8. നാല് മണിക്കൂര്‍ മാത്രം ഭക്ഷണം കഴിക്കാനുള്ള സമയമാക്കി നിശ്ചയിച്ച് ബാക്കി സമയം ഉപവസിക്കുന്നതാണ് 20: 4.
ഇനി 5:2 രീതിയാണ് സ്വീകരിക്കുന്നതെങ്കില്‍ ആഴ്ചയില്‍ അഞ്ച് ദിവസം നോര്‍മലായി ഭക്ഷണം കഴിക്കുകയും ബാക്കി 2 ദിവസം ഉപവസിക്കുകയും വേണം.
Read Also: ഓണത്തിന് മുന്‍പേ ഞെട്ടിച്ച് പൊന്ന്; വില സര്‍വകാല റെക്കോര്‍ഡില്‍
എന്തൊക്കെയാണ് ഇടവിട്ടുള്ള ഉപവാസം കൊണ്ടുള്ള പ്രയോജനങ്ങള്‍?
അമിതഭാരം കുറയ്ക്കുന്നതിനുള്ള ഒരു ഫലപ്രദമായ മാര്‍ഗമാണ് ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗ്. ഇടവിട്ടുള്ള ഉപവാസം മെറ്റബോളിസം വര്‍ധിപ്പിക്കുമെന്നും സര്‍വെ ഫലങ്ങള്‍ തെളിയിക്കുന്നുണ്ട്.
ടൈപ്പ് 2 പ്രമേഹം, കുടലിന്റെ പ്രശ്‌നങ്ങള്‍ മുതലായവ പരിഹരിക്കപ്പെടും.
ഓര്‍മശക്തി കൂട്ടാനും തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും സഹായിക്കും.
അറിഞ്ഞിരിക്കണം ഈ റിസ്‌കുകള്‍
ദിവസം 8 മണിക്കൂറില്‍ കൂടുതല്‍ ഭക്ഷണം കഴിക്കാതിരിക്കുന്നവര്‍ക്ക് ഹൃദയ സംബന്ധമായ നിരവധി പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ടെന്ന് ഡയബറ്റീസ് ആന്‍ഡ് മെറ്റബോളിക് സിന്‍ഡ്രം ക്ലിനിക്കല്‍ റിസേര്‍ച്ച് ആന്‍ഡ് റിവ്യൂസില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
കൂടാതെ ദിവസങ്ങളോളം ഭക്ഷണം കഴിക്കാതിരിക്കുന്നവര്‍ക്ക് വിവിധതരം ഈറ്റിംഗ് ഡിസോഡറുകള്‍ ഉണ്ടാകാന്‍ സാധ്യത വര്‍ധിക്കുന്നുവെന്നും പഠനങ്ങള്‍ പറയുന്നു.
നിങ്ങള്‍ മറ്റെന്തിങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരാണെങ്കില്‍ ഉറപ്പായും ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ് തുടങ്ങും മുന്‍പ് ഡോക്ടറോട് അഭിപ്രായം ചോദിച്ചിരിക്കണം.
Story Highlights : Intermittent Fasting: What is it, and how does it work?
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here