നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് ബോണ്ട് സമ്പ്രദായത്തിന് എതിരെ നല്‍കിയ വിവിധ ഹര്‍ജികള്‍

Covid; Supreme Court of India criticizes Delhi govt

നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് ബോണ്ട് സമ്പ്രദായത്തിന് എതിരെ നല്‍കിയ വിവിധ ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സിപിഐഎം ഉള്‍പ്പെടെ വിവിധ സംഘടനകളാണ് തെരഞ്ഞെടുപ്പ് ബോണ്ട് സമ്പ്രദായത്തിന് എതിരെ സുപ്രീം കോടതിയെ സമീപിച്ചത്.കേന്ദ്ര ഭരണകക്ഷിക്ക് കോര്‍പറേറ്റ് ഫണ്ട് ലഭിക്കുന്നതിനുള്ള മാര്‍ഗമാണ് നിലവിലെ തെരഞ്ഞെടുപ്പ് ബോണ്ട് സമ്പ്രദായം എന്നാണ് സിപിഐഎം വാദം. നിലവിലെ സംവിധാനം മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷന്റെ മേല്‍നോട്ടത്തില്‍ ഫണ്ട് സമാഹരിച്ച് തെരെഞ്ഞെടുപ്പ് ഫണ്ടിംഗ് നടത്തണം എന്നാണ് സിപിഐഎം ആവശ്യം

2017ലെ ബജറ്റ് പ്രസംഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വ്യക്തികള്‍ 2000 രൂപയ്ക്കു മുകളില്‍ പണം സംഭാവന ചെയ്യുന്നത് നിര്‍ത്തലാക്കുമെന്ന കാര്യം കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു . പകരമായാണ് തെരഞ്ഞെടുപ്പു ബോണ്ടുകള്‍ പ്രഖ്യാപിയ്ക്കപ്പെട്ടത്. ഈ സംവിധാനം രാഷ്ട്രീയ രംഗത്തെ കള്ളപ്പണത്തിന്റെ ഒഴുക്കു പൂര്‍ണമായും തടയും എന്നാണ് കേന്ദ്രസർക്കാർ വാദം. ഓരോരുത്തരും പാര്‍ട്ടികള്‍ക്കു നല്‍കിയ സംഭാവന എത്രയാണെന്നത് സംബന്ധിച്ചു കൃത്യമായ രേഖയുണ്ടായിരിക്കും.

പൊതു തെരഞ്ഞെടുപ്പു നടക്കുന്ന വര്‍ഷം 30 ദിവസത്തേക്കാണു ബോണ്ടു വാങ്ങാന്‍ കഴിയുക മുതലായവയാണ് മറ്റ് നിർദ്ധേശങ്ങൾ. കേന്ദ്ര ഭരണകക്ഷിക്ക് കോര്‍പറേറ്റ് ഫണ്ട് ലഭിക്കുന്നതിനുള്ള മാര്‍ഗമാണ് നിലവിലെ തെരഞ്ഞെടുപ്പ് ബോണ്ട് സമ്പ്രദായം എന്നാണ് സിപിഐഎം , അസോസിയേഷൻ ഓഫ് ഡെമോക്രാട്ടിക് റിഫോംസ് അടക്കമുള്ള എതിർകക്ഷികളുടെ ആക്ഷേപം. നിലവിലെ സംവിധാനം മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷന്റെ മേല്‍നോട്ടത്തില്‍ ഫണ്ട് സമാഹരിച്ച് തെരെഞ്ഞെടുപ്പ് ഫണ്ടിംഗ് നടത്തണം എന്ന് ഹർജ്ജിക്കാർ ആവശ്യപ്പെടുന്നു. ഇലക്ഷൻ ബോണ്ടിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉയർത്തിയ ആശങ്കകളെ തള്ളി കേന്ദ്രസർക്കാർ സത്യവാങ് മൂലം പുതുക്കിനൽകിയിരുന്നു. ചീഫ് ജസ്റ്റിസ് രജ്ഞൻ ഗഗോയ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിയ്ക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top