ശാരദ ചിട്ടി തട്ടിപ്പ്; രാജീവ് കുമാറിനെ അറസ്റ്റു ചെയ്യാന്‍ അനുവാദം തേടി സിബിഐ സുപ്രീംകോടതിയില്‍

ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ കൊല്‍ക്കത്ത സിറ്റി പൊലീസ് കമ്മീഷണര്‍ രാജിവ് കുമാറിനെ അറസ്റ്റ് ചെയ്യാന്‍ അനുവധിക്കണമെന്ന് സിബിഐ സുപ്രീംകോടതിയില്‍ ആവശ്യപെട്ടു. രാജീവ് കുമാര്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും കേസിലെ കൂടുതല്‍ വിവരങ്ങള്‍ ഉള്‍പെടുത്തി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു
രാജീവ് കുമാറിനെതിരെയുള്ള സിബിഐയുടെ കണ്ടെത്തലുകള്‍ അതീവ ഗുരുതരമെന്ന് കോടതി കഴിഞ ദിവസം നിരീക്ഷിച്ചിരുന്നു. തുടര്‍ന്ന് സിബിഐയോട് കൂടുതല്‍ വിവരങ്ങള്‍ അടങ്ങിയ തുടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപെട്ടു. തുടര്‍ന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ രാജീവ് കുമാര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും, തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചു വെന്നും സിബിഐ പറയുന്നു. അറസ്റ്റ് രേഖപെടുത്തി ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്നതാണ് സിബിഐയുടെ ആവശ്യം.
കേസുമായി ബന്ധപ്പെട്ട് രണ്ട് മാസം മുമ്പ് രാജീവ് കുമാറിനെ ചോദ്യം ചെയ്യുന്നതിനായി കൊല്‍ക്കത്തയിലെത്തിയ സിബിഐ സംഘത്തെ പൊലീസ് തടഞ്ഞത് വിവാദമായിരുന്നു. തുടര്‍ന്ന് സുപ്രീംകോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് ഡെഹറാഡൂണിലെ സിബിഐ ആസ്ഥാനത്ത്‌വെച്ച് അഞ്ച് ദിവസം ചോദ്യം ചെയ്തു. എന്നാല്‍ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാനുള്ള അനുമതി കോടതി സിബിഐക്ക് നല്‍കിയിരുന്നില്ല. ശാരദ കേസിനോടൊപ്പം റോസ്‌വാലി കേസിലും രാജീവ് കുമാറിനെ ചോദ്യം ചെയ്തിരുന്നു. ഉന്നതര രക്ഷിക്കാനായി തെളിവുകള്‍ നശിപ്പിച്ചുവെന്നതാണ് രാജിവ്കുമാറിനെതിരെ സിബിഐ ആരോപിച്ചിരിക്കുന്ന കുറ്റം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here