സംസ്ഥാനത്ത് സൂര്യാഘാത മുന്നറിയിപ്പ് നീട്ടി; ജാഗ്രത വേണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

sunburn

സംസ്ഥാനത്ത് സൂര്യാഘാത മുന്നറിയിപ്പ് നീട്ടി. തിങ്കളാഴ്ച വരെയാണ് മുന്നറിയിപ്പ് നീട്ടിയത്. വയനാട് ഒഴികെയുള്ള ജില്ലകളില്‍ താപനില 2 മുതല്‍ 3 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ജാഗ്രത വേണമെന്നും മുന്‍കരുതലെടുക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് മൂന്നുമണിവരെ നേരിട്ട് സൂര്യാഘാതമേല്‍ക്കുന്നത് ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. നേരത്തെ ഏപ്രില്‍ ആറുവരെയാണ് സംസ്ഥാനത്ത് സൂര്യാതപ മുന്നറിയിപ്പ് നല്‍കിയിരുന്നത്. എന്നാല്‍ സംസ്ഥാനത്തെ താപനിലയില്‍ മാറ്റമില്ലാത്തതിനാലാണ് മുന്നറിയിപ്പ് രണ്ടുദിവസത്തേക്ക് കൂടി നീട്ടിയത്.

മാര്‍ച്ച് ആദ്യവാരം മുതലാണ് സംസ്ഥാനത്തെ താപനിലയില്‍ വലിയ വ്യതിയാനം അനുഭവപ്പെട്ടു തുടങ്ങിയത്. ഇതിനിടെ പലഭാഗങ്ങളിലായി നിരവധി പേര്‍ക്ക് സൂര്യാഘാതമേല്‍ക്കുകയും നിരവധി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More