ഇന്ത്യയെ ബാധിച്ചിട്ടുള്ള വെെറസ് ബിജെപി; ആഞ്ഞടിച്ച് രമേശ് ചെന്നിത്തല

ഇന്ത്യയെ ബാധിച്ചിട്ടുള്ള വൈറസ് ബിജെപിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങളെ തമ്മിലടിപ്പിക്കാനും വികാരങ്ങള്‍ ആളിക്കത്തിക്കാനും ശ്രമിക്കുന്ന പ്രസ്ഥാനം ബിജെപിയും ആര്‍എസ്എസും സംഘപരിവാറുമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഹിന്ദു ഭൂരിപക്ഷ പ്രദേശത്തൈ അവഗണിച്ചാണ് രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് പോയതെന്നും മുസ്ലീം ലീഗ് ഒരു വൈറസ്സാണെന്ന യോഗി ആദിത്യനാഥിന്റെ പരാമര്‍ശം ഒരു പരിഷ്‌കൃത സമൂഹത്തിനു ചേര്‍ന്ന നടപടിയായി കാണാന്‍ കഴിയില്ല എന്നും രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേരളത്തിലും ദേശീയ തലത്തിലും മുസ്ലീം ലീഗിന് പ്രാതിനിധ്യം മുണ്ട്. ദേശീയ തലത്തില്‍ വളറെ പ്രധാനപ്പെട്ട വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നതിലും മുസ്ലീലീഗ് പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ളതുമാണ്. ഇങ്ങനെയുള്ള ദേശീയ പാര്‍ട്ടി ഒരു വൈറസാണെന്ന് പറയുന്നത് തെരെഞ്ഞടുപ്പ് ചട്ട ലംഘനമാണെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു.

ജാതിയുടെയും മതത്തിന്റെയും പേര് പറഞ്ഞ് ഇന്ത്യയിലെ ജനങ്ങളെ വേര്‍തിരിക്കാന്‍ കഴിയില്ല. ഈ തെരെഞ്ഞെടുപ്പോടു കൂടി ഇന്ത്യയിലെ ജനങ്ങള്‍ ബിജെപി എന്ന വൈറസിനെ തുടച്ചു നീക്കുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top