Advertisement

തിരുവനന്തപുരത്ത് സിൻഡിക്കേറ്റ് ബാങ്ക് എടിഎം തകർന്ന നിലയിൽ

April 7, 2019
Google News 1 minute Read

തിരുവനന്തപുരം മരുതംകുഴിയിൽ സിൻഡിക്കേറ്റ് ബാങ്ക് എടിഎം തകർന്ന നിലയിൽ കണ്ടെത്തി. ഉച്ചയ്ക്ക് പണം പിൻവലിക്കാൻ വന്നയാൾ മെഷീനിൽ നിന്നും കാർഡ് തിരിച്ചെടുത്തപ്പോൾ  എടിഎം മെഷീനിന്റെ മുൻഭാഗം  ഇളകി പോരുകയായിരുന്നു. എടിഎം മെഷീനുള്ളിൽ സൂക്ഷിച്ചിരുന്ന കീ ബോർഡും മൗസും അടക്കമുള്ള ഭാഗങ്ങളാണ് പുറത്തേക്ക് വന്നത്. മെഷീൻ നേരത്തെ തന്നെ തുറന്നുവച്ചിരുന്നതായാണ് സംശയം. എന്നാൽ പണമൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.

Read Also; ആലപ്പുഴയില്‍ എടിഎം കൗണ്ടര്‍ തകര്‍ത്ത് മോഷ്ടിക്കാന്‍ ശ്രമം

സംഭവത്തെപ്പറ്റി പോലീസ്  അന്വേഷണം തുടരുകയാണ്.നേരത്തെ എടിഎം മെഷീൻ നന്നാക്കാനെത്തിയവർ ശരിയായ വിധത്തിൽ പുന:സ്ഥാപിക്കാതിരുന്നതാണോയെന്നും സംശയിക്കുന്നുണ്ട്. പ്രാഥമിക പരിശോധനയിൽ മോഷണ സാധ്യതകളില്ലെന്നാണ് പോലീസ് നൽകുന്ന വിവരം.  എടിഎം മെഷീനുള്ളിൽ പണം സൂക്ഷിച്ചിരുന്ന ബോക്‌സിന് തകരാറൊന്നുമില്ലെന്നും പോലീസ് അറിയിച്ചു. എന്നാൽ എടിഎം ഇടപാടുകളുടെ വിവരങ്ങൾ ചോർത്താനുള്ള ശ്രമമാണോ നടന്നതെന്ന് സംശയിക്കുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here