രാജസ്ഥാനെതിരെ കൊൽക്കത്തയ്ക്ക് 140 റൺസ് വിജയലക്ഷ്യം

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് 140 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിനിറങ്ങിയ രാജസ്ഥാൻ 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 139 റൺസെടുത്തു. 73 റൺസെടുത്ത് പുറത്താകാതെ നിന്ന സ്റ്റീവൻ സ്മിത്താണ് ടോപ് സ്‌കോറർ. ടീം സ്‌കോർ അഞ്ചിൽ നിൽക്കെ ഓപ്പണർ അജിൻക്യ രഹാനെയെ (5) നഷ്ടമായ രാജസ്ഥാനെ തുടർന്ന് സ്മിത്ത്-ബട്‌ലർ കൂട്ടുകെട്ടാണ് മുന്നോട്ടു നയിച്ചത്. പന്ത്രണ്ടാമത്തെ ഓവറിൽ ബട്‌ലർ (37) പുറത്തായതോടെ സ്‌കോറിങിന്റെ വേഗതയും കുറഞ്ഞു. രാഹുൽ ത്രിപാഠി ആറു റൺസെടുത്തു. 7 റൺസുമായി ബെൻ സ്‌റ്റോക്‌സ് പുറത്താകാതെ നിന്നു. ഹാരി ഗുർണി കൊൽക്കത്തയ്ക്ക് വേണ്ടി രണ്ട് വിക്കറ്റുകൾ വീഴ്ത്തി.
Steve Smith remains unbeaten on 73 as the @rajasthanroyals end up with 139/3 after 20 overs.
Is this enough to defend against the @KKRiders?#RRvKKR #VIVOIPL pic.twitter.com/C2CgqUxqO3
— IndianPremierLeague (@IPL) 7 April 2019
FIFTY!@stevesmith49 brings up his half-century off 44 deliveries.@rajasthanroyals 103/2 after 15 overs https://t.co/zJYm42bW6t #RRvKKR pic.twitter.com/UX9qlzOfxE
— IndianPremierLeague (@IPL) 7 April 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here