കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് മരണം

പാലാ-തൊടുപുഴ റോഡിൽ മാനത്തൂരിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് 5 പേർ മരിച്ചു. കടനാട് സ്വദേശികളായ വിഷ്ണുരാജ്, പ്രമോദ്, ഉല്ലാസ്, സുധി ജോർജ്, ജോബിൻ കെ ജോർജ് എന്നിവരാണ് മരിച്ചത്.  ഒരാൾ ഗുരുതരമായ പരുക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് വൈകീട്ട് ആറരയോടെയായിരുന്നു അപകടം. തൊടുപുഴ ഭാഗത്തു നിന്നും പാലായിലേക്ക് വരുകയായിരുന്നു കാർ.

കാറിലുണ്ടായിരുന്ന സംഘം വിനോദയാത്ര കഴിഞ്ഞ് മടങ്ങി വരുകയായിരുന്നെന്നാണ് വിവരം.നിയന്ത്രണം വിട്ട് മരത്തിലിടിച്ച കാർ സമീപത്തെ വീട്ടിലേക്ക് ഇടിച്ചുകയറിയാണ് നിന്നത്. ഇടിയുടെ ആഘാതത്തിൽ മൂന്നു പേർ റോഡിലേക്ക് തെറിച്ചു വീണു. മറ്റുള്ളവരെ കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.അപകടത്തിൽ കാർ പൂർണമായും തകർന്നു.
തലകീഴായി മറിഞ്ഞ കാറിന്റെ മുൻ ഭാഗത്ത് തീ പിടിക്കുകയും ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top