Advertisement

‘നീലഗിരിയിൽ ഓടിക്കൊണ്ടിരുന്ന ആംബുലൻസിൽ നിന്ന് രോഗി തെറിച്ചുവീണു’; സ്‌ട്രെച്ചറിറിൽ നിന്ന് റോഡിലേക്ക് വീണു, തലയ്ക്ക് പരുക്ക്

June 29, 2025
Google News 1 minute Read

ആംബുലൻസിൽ നിന്ന് രോഗി തെറിച്ചുവീണു. തമിഴ്നാട്‌ നീലഗിരിയിൽ ആണ്‌ സംഭവം. സ്പീഡ് ബംബിൽ കയറുമ്പോൾ ആംബുലൻസിന്റെ ഡോർ തനിയെ തുറക്കുകയായിരുന്നു. വാഹനപകടത്തിൽ പരുക്കേറ്റ ആളായിരുന്നു ആംബുലൻസിൽ ഉണ്ടായിരുന്നത്.

വീഴ്ചയിൽ തലയ്ക്ക് ക്ഷതമേറ്റ രോഗിയെ അടുത്തുള്ള ലാലി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ആംബുലൻസ് സ്പീഡ് ബംപിൽ കയറിയിറങ്ങിയപ്പോൾ പുറകുവശത്തെ ഡോർ തുറന്ന് പോകുകയും സ്ട്രച്ചറിലുണ്ടായിരുന്ന രോഗി റോഡിലേക്ക് വീഴുകയുമായിരുന്നു.

പിന്നിൽ മറ്റ് വാഹനങ്ങളുണ്ടായിരുന്നെങ്കിലും ബംപ് കാരണം വേഗം കുറവായിരുന്നത് ആശ്വാസമായി. ജില്ലയിലെ സ്വകാര്യ ആംബുലൻസുകളിൽ വിശദമായ പരിശോധന നടത്താൻ നീലഗിരി കളക്ടർ നിർദ്ദേശിച്ചു.

Story Highlights : ambulance accident in nilagiri

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here