സുരേഷ് ഗോപിക്കെതിരായ നടപടി ശുദ്ധ അസംബന്ധം; തൃശൂര്‍ കളക്ടര്‍ക്കെതിരെ ബിജെപി

എന്‍ഡിഎ. സ്ഥാനാര്‍ഥി സുരേഷ് ഗോപിക്ക് തെരെഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം കാണിച്ച് നോട്ടീസ് അയച്ച ജില്ലാ കളക്ടറുടെ നടപടി ശുദ്ധ അസംബന്ധമെന്ന് ബിജെപി.
പിണറായി സര്‍ക്കാരിന്റെ ദാസ്യപ്പണിയാണ് കളക്ടര്‍ ചെയ്യുന്നത്. കളക്ടര്‍ പെരുമാറ്റച്ചട്ടം പഠിക്കണം. പ്രശസ്തിക്കു വേണ്ടിയാണ് കളക്ടര്‍ സുരേഷ് ഗോപിക്കെതിരെ നടപടിയെടുത്തത്. കളക്ടര്‍ അനുപമ പിണറായി വിജയന്റെ ദത്തു പുത്രിയാകാന്‍ ശ്രമിക്കുന്നുവെന്നും ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന് പറഞ്ഞു.
അയ്യപ്പന്റെയും ശബരിമലയുടെയും പേരില്‍ വോട്ട് തേടിയെന്ന് കാണിച്ചാണ് ജില്ലാ വരണാധികാരി കൂടിയായ തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ടി.വി. അനുപമ എന്‍.ഡി.എ. സ്ഥാനാര്‍ഥി സുരേഷ് ഗോപിക്ക് നോട്ടീസ് നല്‍കിയത്. സംഭവത്തില്‍ 48 മണിക്കൂറിനകം സുരേഷ് ഗോപി വിശദീകരണം നല്‍കണമെന്നാണ് ആവശ്യം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here