പാലത്തില്‍ നിന്നും കാര്‍ റെയില്‍വേ ട്രാക്കിലേക്ക് വീണു; ഡ്രൈവര്‍ക്ക് സാരമായ പരിക്ക്

വൈറ്റിലയില്‍ പാലത്തില്‍ നിന്നും കാര്‍ റെയില്‍വേ ട്രാക്കിലേക്ക് വീണു. കാറില്‍ ട്രൈലര്‍ ഇടിച്ചാണ് കാര്‍ താഴേക്ക് വീണത്.

അപകടത്തില്‍ പാലത്തിന്റെ കൈവരി തകര്‍ത്താണ് കാര്‍ താഴേക്ക് മറിഞ്ഞത്. രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. ഒരാള്‍ മാത്രമായിരുന്നു കാറില്‍ ഉണ്ടായിരുന്നത്. കൊച്ചി എളമക്കര സ്വദേശിയുടെ കാര്‍ ആയിരുന്നു. പരുക്കേറ്റ ഡ്രൈവറെ കൊച്ചിയിലെ സ്വകാാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top