Advertisement

വിവിധ മേഖലകളിൽ മികച്ചസേവനം നൽകിയവർക്ക് ഗ്രീൻവോയ്‌സിന്റെ പുരസ്‌കാരങ്ങൾ സമ്മാനിച്ചു

April 8, 2019
1 minute Read

വിവിധ മേഖലകളിൽ മികച്ചസേവനം നൽകിയവർക്കുള്ള ഗ്രീൻവോയ്‌സിന്റെ പുരസ്‌കാരങ്ങൾ സമ്മാനിച്ചു. അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ നടന്ന വർണാഭമായ ചടങ്ങിൽ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തു.

സാമൂഹിക സാംസ്‌കാരിക മാധ്യമ രംഗങ്ങളിലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം ആയിട്ടാണ് കഴിഞ്ഞ പതിനഞ്ചു വർഷമായി ഗ്രീൻ വോയ്‌സ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത് . അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വച്ചു നടന്ന ചടങ്ങിൽ പ്രശസ്ത സാമൂഹ്യ രാഷ്ട്രീയ നിരീക്ഷകൻ അഡ്വക്കേറ്റ് എ ജയശങ്കർ മുഖ്യ അതിഥി ആയിരുന്നു . വയനാട് മുസ്ലിം ഓർഫനേജിന്റെ സ്ഥാപക നേതാവും ഇപ്പോഴത്തെ അമരക്കാരനുമായ എംഎ മുഹമ്മദ് ജമാലിന് കർമ്മശ്രീ പുരസ്‌കാരവും പ്രശസ്ത കവി പികെ ഗോപിക്ക് ഹരിതാക്ഷര പുരസ്‌കാരവും സമ്മാനിച്ചു . മാധ്യമശ്രീ’ പുരസ്‌കാരം എംസിഎ നാസർ), അഞ്ജന ശങ്കർ , തെൻസി ഹാഷിർ എന്നിവർക്ക് സമ്മാനിച്ചു.

കെ കെ മൊയ്തീൻ കോയ അധ്യക്ഷത വഹിച്ച സാംസ്‌കാരിക സമ്മേളനം ‘സ്‌നേഹപുരം’ യൂണിവേഴ്‌സൽ ഹോസ്പിറ്റൽ എം ഡി ഡോ. ഷബീർ നെല്ലിക്കോട് ഉദ്ഘാടനം ചെയ്തു . ചടങ്ങിൽ ലുലു ഗ്രൂപ്പ് ചീഫ് കമ്മ്യൂണിക്കേഷൻ ഓഫീസർ വി നന്ദ കുമാർ, റഷീദ് ബാബു പുളിക്കൽ , അജിത് ജോൺസൺ , ഹിജാസ് സീതി , തുടങ്ങിയവർ പങ്കെടുത്തു . ഗ്രീൻ വോയ്‌സ് പുറത്തിറക്കിയ ‘ഉമൈറയുടെ കഥകൾ’ എന്ന പുസ്തകം ഇതോടൊപ്പം പ്രകാശനം ചെയ്തു . ഗ്രീൻ വോയ്‌സ് ചെയർമാൻ ജാഫർ തങ്ങൾ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ അഷ്‌റഫ് നജാത് നന്ദിയും പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top