കെ. സുധാകരന് ബിജെപി ബന്ധമുണ്ടെന്ന സിപിഎം ആരോപണം പ്രതിരോധിക്കാന്‍ വീഡിയോയുമായി യു.ഡി.എഫ്

കെ. സുധാകരന് ബിജെപി ബന്ധമുണ്ടെന്ന സിപിഎം ആരോപണം പ്രതിരോധിക്കാന്‍ വീഡിയോയുമായി യു.ഡി.എഫ്. സുധാകരന്‍ ബിജെപിയിലേക്ക് പോകില്ലെന്നാണ് യു.ഡി.എഫിന് വേണ്ടി പുറത്തിറക്കിയ പുതിയ പരസ്യത്തില്‍ പറയുന്നത്. അനുഭാവികളില്‍ ചിലരാണ് വീഡിയോ പുറത്തിറക്കിയത് എന്നാണ് യു.ഡി.എഫിന്റെ വിശദീകരണം.
കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. സുധാകരന്‍, ജയിച്ചാല്‍ ബിജെപിയിലേക്ക് പോകില്ലെന്ന് തെളിയിക്കാനാണ് വീഡിയോ പരസ്യം പുറത്തിറക്കിയിരിക്കുന്നത്. ആരോപണം ഉന്നയിക്കുന്നവരെ ഇറച്ചിവെട്ടുകാരനായാണ് പരസ്യത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്.
സ്ഥാനാര്‍ത്ഥി പിന്നീട് കാലുമാറുമെന്ന് പറയുന്ന ഇറച്ചിവെട്ടുകാരന് മറ്റ് ചിലര്‍ മറുപടി നല്‍കുന്നതാണ് പരസ്യം. വിരിഞ്ഞു നിന്നപ്പോള്‍ ആ പൂവ് പറിക്കാന്‍ പോകാത്തയാള്‍ വാടിയ ശേഷം പോകില്ലല്ലോ എന്നാണ് മറുപടി.
കെ. സുധാകരന് ബിജെപി ബന്ധമുണ്ടെന്നാണ് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ മുഖ്യമന്ത്രിയടക്കമുള്ള നേതാക്കള്‍ പരോക്ഷമായി ആരോപിക്കുന്നത്. സുധാകരന്‍ ജയിച്ചാല്‍ ബിജെപിയിലേക്ക് പോകുമെന്നും സിപിഎം ആരോപിക്കുന്നു. ഇതിന് പിന്നാലെയാണ് ആരോപണം പ്രതിരോധിക്കാന്‍ വീഡിയോ പുറത്തിറക്കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here