സിപിഎമ്മിന്‍റെ പ്രസക്തി കുറയുന്നതിന് കാരണം കോണ്‍ഗ്രസല്ലെന്ന് ഉമ്മൻ ചാണ്ടി

രാജ്യത്ത് സിപിഎമ്മിന്‍റെ പ്രസക്തി കുറയുന്നതിന് കാരണം കോണ്‍ഗ്രസല്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി. സിപിഎം ഇപ്പോൾ സ്വയം കുഴിച്ച കുഴിയിൽ വീണിരിക്കുകയാണെന്നും ഉമ്മൻ ചാണ്ടി വയനാട്ടിൽ പറഞ്ഞു.
കേരളത്തിൽ യുഡിഎഫും എൽഡിഎഫും തമ്മിലാണ് മത്സരം. സിപിഎമ്മിനെതിരേ ഒന്നും പറയില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞത് അദ്ദേഹത്തിന്റെ മഹത്വം കൊണ്ടാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
ബിജെപിക്കെതിരായി മറ്റ് രാഷ്ട്രീയ പാർട്ടികൾ ഒന്നിക്കണമെന്ന് കോൺഗ്രസ്സ് ആഗ്രഹിക്കുകയും അതിന് രാഹുൽ ഗാന്ധി തുടക്കം കുറിക്കുകയും ചെയ്തു. അതിൽ ഇടത് മുന്നണി ഉണ്ടാവണമെന്നാണ് കോൺഗ്രസ്സ് ആഗ്രഹിച്ചത്. സിപിഐ എതിനു തയ്യാറായെങ്കിലും കേരളത്തിൽ സിപിഎം അതിനു തയ്യാറായില്ലെന്ന് ഉമ്മൻ ചാണ്ടി കുറ്റപ്പെടുത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here