യുഎഇ വാർഷിക നിക്ഷേപ സംഗമത്തിനു ദുബായിൽ തുടക്കം

യുഎഇ വാർഷിക നിക്ഷേപ സംഗമത്തിനു ദുബായിൽ തുടക്കം. രാജ്യത്തിന്റെ മുന്നേറ്റം ലക്ഷ്യം വെച്ചുള്ള വിശദമായ പദ്ധതികൾക്ക് സമ്മേളനം രൂപം നൽകും. യുഎഇ സാമ്പത്തിക മന്ത്രാലയമാണ് 3 ദിവസം നീളുന്ന വാർഷിക നിക്ഷേപക സംഗമം സംഘടിപ്പിക്കുന്നത്.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ രക്ഷാകർതൃത്വത്തിലാണ് സമ്മേളനം. പോയ വർഷം പുതിയ എഫ്ഡിഐ നിയമം യുഎഇ പാസാക്കിയിരുന്നു. വിദേശ നിക്ഷേപങ്ങളിൽ ഗണ്യമായ വർധന ഉണ്ടാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ത്രിദിന വാർഷിക നിക്ഷേപക സംഗമത്തിൽ 140 രാജ്യങ്ങളിലെ 20,000 പ്രതിനിധികൾ പങ്കെടുക്കും.
യുഎയിലെ നിക്ഷേപങ്ങളുടെ വ്യക്തമായ ക്രോഡീകരണം, എഫ്ഡിഐ പദ്ധതികളുടെ റജിസ്‌ട്രേഷനും ലൈസൻസിങിനും സഹായം നൽകൽ എന്നിവക്ക് വ്യക്തമായ സംവിധാനങ്ങളാണ് നിലവിലുള്ളത്.
റോബോട്ടിക്‌സ്, നിർമിത ബുദ്ധി, ബ്ലോക് ചെയിൻ എന്നിവ സംബന്ധിച്ചും സമ്മേളനത്തിൽ ചർച്ചകൾ നടക്കും. ഡിജിറ്റൽ ആഗോളവൽക്കരണത്തിന്റെ കാലത്ത് ലോക സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിൽ നേരിട്ടുള്ള നിക്ഷേപങ്ങളുടെ പ്രസക്തി എന്നതാണ് സമ്മേളനത്തിന്റെ പ്രമേയം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here