ഇന്ത്യക്ക് കൈമാറരുതെന്ന ആവശ്യം തള്ളി; വിജയ് മല്യക്ക് വീണ്ടും തിരിച്ചടി

വിവാദ വ്യവസായി വിജയ് മല്യയ്ക്ക് വീണ്ടും തിരിച്ചടി. ഇന്ത്യക്ക് കൈമാറാനുള്ള ഉത്തരവിനെതിരേ സമർപ്പിച്ച ഹർജി ലണ്ടനിലെ കോടതി തള്ളിയതാണ് മല്യക്ക് തിരിച്ചടി ആയത്. അതേസമയം, മല്യയ്ക്ക് സുപ്രീം കോടതിയിൽ അപ്പീൽ നൽകാൻ അവസരമുണ്ട്. ഇതിനായി ആറാഴ്ച സമയവും അനുവദിച്ചു.
ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളിൽ നിന്ന് 9000 കോടി വായ്പയെടുത്ത് ഇംഗ്ലണ്ടിലേക്ക് മുങ്ങിയ വിജയ് മല്യയെ ഇന്ത്യക്ക് കൈമാറണമെന്ന് ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റർ കോടതിയാണ് നേരത്തേ ഉത്തരവിട്ടിരുന്നത്.
ഇതിനെ തുടർന്ന് മല്യയെ ഇന്ത്യക്കു വിട്ടു കിട്ടുന്നതിന് യുകെ ആഭ്യന്തര സെക്രട്ടറി സജീദ് ജാവിദ് അനുമതി നൽകിയിരുന്നു. ഇതിനെതിരേയാണ് മല്യയുടെ അഭിഭാഷകർ ഹർജിയുമായി ലണ്ടനിലെ കോടതിയെ സമീപിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here