ഏഴ് വയസ്സുകാരനെ കൊലപ്പെടുത്തിയ അരുണിനെ വീണ്ടും കസ്റ്റഡിയിൽ വിട്ടു

തൊടുപുഴയിൽ ഏഴ് വയസുകാരനെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി അരുണ്‍ ആനന്ദിനെ കോടതി വീണ്ടും പോലീസ് കസ്റ്റഡിയിൽ വിട്ടു. പോക്സോ കേസിലെ തെളിവെടുപ്പിന് വേണ്ടിയാണ് തൊടുപുഴ കോടതി പ്രതിയെ ഒരു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടുകൊണ്ട് ഉത്തരവായത്.

കൊ​​ല്ല​​പ്പെ​​ട്ട കു​​ട്ടി​​യു​​ടെ നാ​​ലു വ​​യ​​സു​​കാ​​ര​​നാ​​യ ഇ​​ള​​യ സ​​ഹോ​​ദ​​ര​​നെ പ്ര​​കൃ​​തി​​വി​​രു​​ദ്ധ പീ​​ഡ​​ന​​ത്തി​​നിര​​യാ​​ക്കി​​യെ​​ന്ന കേ​​സി​​ൽ പ്ര​​തി അ​​രു​​ണ്‍ ആ​​ന​​ന്ദി​​ന്‍റെ അ​​റ​​സ്റ്റ് തിങ്കളാഴ്ച പോലീസ് രേ​​ഖ​​പ്പെ​​ടു​​ത്തി. മൂ​​ത്ത കു​​ട്ടി​​യെ മ​​ർ​​ദി​​ച്ചു കൊ​​ല​​പ്പെ​​ടു​​ത്തി​​യ കേ​​സി​​ൽ റി​​മാ​​ൻ​​ഡി​​ൽ ക​​ഴി​​യു​​ന്ന പ്ര​​തി​​യു​​ടെ അ​​റ​​സ്റ്റ് ജ​​യി​​ലി​​ലെ​​ത്തി​​യാ​​ണ് അ​​ന്വേ​​ഷ​​ണ​​ത്തി​​നു നേ​​തൃ​​ത്വം ന​​ൽ​​കു​​ന്ന സി​​ഐ അ​​ഭി​​ലാ​​ഷ് ഡേ​​വി​​ഡ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്.

മ​​ർ​​ദ​​ന​​മേ​​റ്റ കു​​ട്ടി​​യോ​​ടൊ​​പ്പം ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ച ഇ​​ള​​യ കു​​ട്ടി​​യെ ഡോ​​ക്ട​​ർ​​മാ​​ർ പ​​രി​​ശോ​​ധി​​ച്ച​​പ്പോ​​ഴാ​​ണ് മ​​ർ​​ദ​​ന​​വും പീ​​ഡ​​ന​​വും ഏ​​റ്റ​​താ​​യി വ്യ​​ക്ത​​മാ​​യ​​ത്. ഇ​​തോ​​ടെ പ്ര​​തി​​ക്കെ​​തി​​രെ കൊ​​ല​​ക്കു​​റ്റ​​ത്തി​​നു പു​​റ​​മേ പോ​​ക്സോ വ​​കു​​പ്പു​​ക​​ളും ചു​​മ​​ത്തു​​ക​​യാ​​യി​​രു​​ന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top