കാലിത്തീറ്റ കുംഭകോണം; ലാലുപ്രസാദിന് ജാമ്യം അനുവദിക്കരുതെന്ന് സിബിഐ

കാലിത്തീറ്റ കുംഭകോണക്കേസിൽ ജയിലിൽ കഴിയുന്ന ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ജാമ്യപേക്ഷയെ എതിർത്ത് സിബിഐ സുപ്രീം കോടതിയിൽ. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങാനാണ് ലാലു പ്രസാദ് ജാമ്യം ആവശ്യപ്പെടുന്നതെന്ന് സിബിഐ അറിയിച്ചു.
നേരത്തെ ആശുപത്രിയിലായിരുന്ന സമയത്ത് ലാലു പ്രസാദ് യാദവ് ആശുപത്രിയിൽ നിന്നും രാഷ്ട്രീയ പ്രവർത്തനങ്ങൾ നടത്തിയിരുന്നു എന്നും സിബിഐ കോടതിയോട് പറഞ്ഞു. ശാരീരിക അസ്വസ്ഥകളുണ്ടെന്ന് പറഞ്ഞിരുന്ന ലാലു പെട്ടെന്ന് ആരോഗ്യവാനായത് സംശയാസ്പദമാണെന്നും സിബിഐ പറഞ്ഞു.
ലാലുവിന്റെ അപേക്ഷയിൽ മറുപടി നൽകണമെന്ന് സുപ്രീം കോടതി സിബിഐയോട് നേരത്തേ ആവശ്യപ്പെട്ടിരുന്നു. വാർദ്ധക്യവും മോശം ആരോഗ്യസ്ഥിതിയും ചൂണ്ടിക്കാട്ടിയാണ് ലാലു പ്രസാദ് ജാമ്യത്തിന് അപേക്ഷിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here