Advertisement

തെരെഞ്ഞെടുപ്പ് വ്യാജ വാര്‍ത്തകള്‍ പ്രതിരോധിക്കാന്‍ തയ്യാറെടുപ്പുകളുമായി ഫെയ്‌സ്ബുക്ക്

April 9, 2019
Google News 0 minutes Read
50 lakh pound fine imposed for facebook

ലോക്‌സഭാ തെരെഞ്ഞടുപ്പ് മുന്നില്‍ കണ്ട് വ്യജ വാര്‍ത്തകള്‍ പ്രതിരോധിക്കാന്‍ തയ്യാറെടുപ്പുകളുമായി ഫെയ്‌സ്ബുക്ക്.

സൈബര്‍ സുരക്ഷ വിദഗ്ദരുള്‍പ്പടെ 40 സംഘങ്ങളിലായി മുപ്പതിനായിരം ആളുകളെയാണ് വ്യാജവാര്‍ത്തകളെ പ്രതിരോധിക്കാനായി ഫെയ്‌സ്ബുക്ക് നിയോഗിച്ചിരിക്കുന്നത്. ഇന്ത്യയില്‍ തെരെഞ്ഞടുപ്പ് നടക്കുമ്പോള്‍, ഫെയ്‌സ്ബുക്കിന്റെ ആസ്ഥാനമായ മെന്‍ലോപാര്‍ക്കിലും,ഡബ്ലിന്‍,സിംഗപ്പൂര്‍ തുടങ്ങിയ ഫെയ്‌സ്ബുക്കിന്റെ പ്രവര്‍ത്തനകേന്ദ്രങ്ങളിലൊക്കെയും ഉദ്യോഗസ്ഥര്‍ കര്‍മ്മനിരതരാവും.

അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ വാര്‍ത്തകളെ കണ്ടെത്തി പ്രതിരോധിക്കുന്നതിനും  ഫെയ്‌സ്ബുക്കിന്റെ ഈ സംഘം സജ്ജരാണ്.

തെരെഞ്ഞെടുപ്പിനോടനുബന്ധിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിനായി കൃത്രിമത്വമുള്ള വീഡിയോകളും ശബ്ദങ്ങളുമാണ് കമ്പനിയുടെ പ്രധാന വെല്ലുവിളിയായി മാറുന്നതെന്ന് ഫെയ്‌സ്ബുക്കിന്റെ എന്‍ജിനീയറിങ് വിഭാഗം മേധാവികള്‍ പറയുന്നു. ഇതിനു പുറമേ ഇന്‍സ്റ്റാഗ്രാം, വാട്‌സാപ്പ് എന്നീ സേവനങ്ങളിലും പ്രചരിക്കപ്പെടുന്ന ഉള്ളടക്കങ്ങള്‍ പരിശോധനയ്ക്കു ശേഷം മാത്രമേ ആളുകള്‍ക്ക് പങ്കുവെയ്ക്കാന്‍ അനുവദിക്കു എന്ന് ഫെയ്‌സ്ബുക്ക് പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here