എ​ഫ് 16 വി​മാ​നം ത​ക​ർ​ത്ത​തി​ന് തെ​ളി​വു​ണ്ടെന്ന് വ്യോ​മ​സേ​ന; ഇ- സി​ഗ്നേ​ച്ച​ര്‍ പു​റ​ത്തു​വി​ട്ടു

പാ​ക്കി​സ്ഥാ​ന്‍റെ എ​ഫ് 16 വി​മാ​നം അ​ധി​നി​വേ​ശ കാ​ഷ്മീ​രി​ൽ വീ​ഴ്ത്തി​യ​തി​ന് തെ​ളി​വു​ണ്ടെ​ന്ന് വ്യോ​മ​സേ​ന. ആ​കാ​ശ​ത്തെ ഏ​റ്റു​മു​ട്ട​ലി​ന്‍റെ ഇ- ​സി​ഗ്നേ​ച്ച​ര്‍ പു​റ​ത്തു​വി​ട്ടു. ര​ഹ​സ്യ സ്വ​ഭാ​വം കാ​ര​ണം വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്തു​വി​ടു​ന്നി​ല്ലെ​ന്നും എ​യ​ർ സ്റ്റാ​ഫ് (ഓ​പ​റേ​ഷ​ൻ​സ്) അ​സി​സ്റ്റ​ന്‍റ് ചീ​ഫ് എ​യ​ർ വൈ​സ് മാ​ർ​ഷ​ൽ ആ​ർ.​ജി.​കെ. ക​പൂ​ർ അ​റി​യി​ച്ചു.

പാ​ക്കി​സ്ഥാ​ന്‍റെ എ​ഫ് 16 വി​മാ​ന​ങ്ങ​ളി​ൽ ഒ​ന്നു​പോ​ലും ന​ഷ്‌​ട​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് ഫോ​റി​ൻ പോ​ളി​സി എ​ന്ന അമേരിക്കൻ മാ​സി​ക റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. എ​ഫ് 16 ആ​ക്ര​മ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ചി​ല്ലെ​ന്നും അ​വ ഒ​ന്നും ത​ക​ർ​ന്നി​ല്ലെ​ന്നും ക​ണ്ട് ബോ​ധ്യ​പ്പെ​ടാ​ൻ പാ​ക്കി​സ്ഥാ​ൻ അ​മേ​രി​ക്ക​യെ ക്ഷ​ണി​ച്ചു. അ​ത​നു​സ​രി​ച്ചു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ എ​ല്ലാ വി​മാ​ന​ങ്ങ​ളും ഉ​ണ്ടെ​ന്നു ക​ണ്ടെ​ത്തി​യെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ വ്യോ​മ​സേ​ന വ്യ​ക്ത​ത വ​രു​ത്തി​യ​ത്.

പാ​ക് അ​ധി​നി​വേ​ശ കാഷ്മീരിലെ നൗ​ഷേ​ര മേ​ഖ​ല​യി​ലാ​ണ് എ​ഫ് 16നെ ​വീ​ഴ്ത്തി​യ​തെ​ന്ന് അ​സി​സ്റ്റ​ന്‍റ് ചീ​ഫ് എ​യ​ർ വൈ​സ് മാ​ർ​ഷ​ൽ ആ​ർ.​ജി.​കെ. ക​പൂ​ർ പ​റ​ഞ്ഞു. ഫെ​ബ്രു​വ​രി 27-ന് ​പാ​ക്കി​സ്ഥാ​ന്‍റെ ഒ​രു വി​മാ​നം തി​രി​ച്ചെ​ത്തി​യി​ല്ലെ​ന്ന കാ​ര്യം പാ​ക് ‌വ്യോ​മ​സേ​ന​യു​ടെ റേ​ഡി​യോ ആ​ശ​യ​വി​നി​മ​യ​ത്തി​ലും വ്യ​ക‌്ത​മാ​യി​രു​ന്നു. ‘ഇ​ജ​ക്‌​ഷ​ൻ’ സം​ബ​ന്ധി​ച്ച ഇ​ല​ക്ട്രോ​ണി​ക് സി​ഗ്നേ​ച്ച​റു​ക​ളി​ലും പാ​ക്കി​സ്ഥാ​ന്‍റെ എ​ഫ്-16 ആ​ണെ​ന്ന സൂ​ച​ന​യു​ണ്ടാ​യി​രു​ന്ന​താ​യി അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

പാ​ക് എ​ഫ്16 മി​ഗ് 21-ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ക്ക​പ്പെ​ട്ടു​വെ​ന്ന് ഇ​താ​ദ്യ​മാ​യാ​ണ് വ്യോ​മ​സേ​ന ഔ​ദ്യോ​ഗി​ക​മാ​യി വ്യ​ക്ത​മാ​ക്കു​ന്ന​ത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top