‘അച്ചാച്ചന്‍ എന്നും ഒരു പോരാളി’; കെ എം മാണിയുടെ ആരോഗ്യസ്ഥതി പങ്കുവെച്ച് നിഷ ജോസ് കെ മാണി

കെ എം മാണിയുടെ ആരോഗ്യസ്ഥിതിഗതികള്‍ പങ്കുവെച്ച് മരുമകള്‍ നിഷ ജോസ് കെ മാണി. ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പിലാണ് നിഷ, മാണിയുടെ രോഗവിവരങ്ങള്‍ പങ്കുവെച്ചത്. കുറേ കാലമായി മാണി സിഒപിഡി രോഗിയാണെന്ന് നിഷ പറയുന്നു. ശ്വാസകോശസംബന്ധമായ അസുഖമാണ് സിഒപിഡി. അടുത്തിടെയായി ചിലസമയങ്ങളില്‍ ശരീരത്തിലെ ഓക്‌സിജന്‍ ആഗിരണത്തിന്റെ ലെവല്‍ താഴ്ന്നുപോവുന്ന സാഹചര്യമുള്ളതിനാല്‍ മെഡിക്കേഷനിലാണ് മാണിയെന്ന് നിഷ പറയുന്നു.
വെന്റിലേറ്ററിന്റെ സഹായത്തിലല്ല മാണി നിലവില്‍ ഉള്ളത്. .ഇലക്ഷന്‍ സംബന്ധമായ കാര്യങ്ങള്‍ മാണിയെ ധരിപ്പിക്കുകയും തക്കതായ മാര്‍ഗനിര്‍ദേശങ്ങള്‍ അദ്ദേഹം നല്‍കുകയും ചെയ്യുന്നുണ്ട്. മാണിക്ക് വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും നിഷ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.
അച്ചാച്ചന്‍ എന്നും ഒരു പോരാളി ആണ്,ഇനിയും അങ്ങനെതന്നെ ആയിരിക്കും. ഞാനിതെഴുതുന്നത് അച്ചാച്ചന്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് കുറെയേറെ ഫോണ്‍കോളുകള്‍ ലഭിക്കുന്നത് കൊണ്ടാണ്. ഈ കരുതലിനും സ്‌നേഹത്തിനും ഞങ്ങള്‍ നന്ദിപറയുന്നു.
കുറേ കാലമായി അച്ചാച്ചന്‍ ഒരു സിഒപിഡി പേഷ്യന്റാണ്. സിഒപിഡി എന്നത് ശ്വാസകോശസംബന്ധമായ ഒരു അസുഖമാണ്. ഈയിടെയായി ചിലസമയങ്ങളില്‍ ശരീരത്തിലെ ഓക്‌സിജന്‍ ആഗിരണത്തിന്റെ ലെവല്‍ താഴ്ന്നുപോവുന്ന സാഹചര്യമുള്ളതിനാല്‍ മെഡിക്കേഷനിലാണ് അച്ചാച്ചന്‍. ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത് എന്തെന്നാല്‍ അച്ചാച്ചന്‍ വെന്റിലേറ്റര്‍ സഹായത്തിലല്ല എന്നുള്ളതാണ്. ഇലക്ഷന്‍ സംബന്ധമായ കാര്യങ്ങള്‍ ആച്ചാച്ചനെ ധരിപ്പിക്കുകയും തക്കതായ മാര്‍ഗനിര്‍ദേശങ്ങള്‍ അച്ചാച്ചന്‍ നല്‍കുകയും ചെയ്യുന്നുണ്ട്.
അച്ചാച്ചനുവേണ്ടി ദയവായി തുടര്‍ന്നും പ്രാര്‍ത്ഥിക്കുക.
കരിങ്ങോഴയ്ക്കല്‍ കുടുംബം നിങ്ങളോരോരുത്തരുടെയും സ്‌നേഹത്തിനും കരുതലിനും ഒരിക്കല്‍ക്കൂടി നന്ദിപറയുന്നു.
മാണിയുടെ ആരോഗ്യസ്ഥിരിതിയില്‍ നേരിയ പുരോഗതിയുള്ളതായി ചികിത്സിക്കുന്ന ഡോക്ടര്‍ വാര്‍ത്താസമ്മേളനത്തല്‍ വ്യക്തമാക്കി. വൃക്കയുടെ പ്രവര്‍ത്തനം മെച്ചപ്പെട്ടിട്ടുണ്ട്. ഹൃദയം, രക്ത സമ്മര്‍ദ്ദം എന്നിവ സാധാരണ നിലയിലായി. ന്യുമോണിയ ചെറുതായി ഉണ്ടെങ്കിലും വര്‍ദ്ധിക്കുന്നില്ല. ശ്വാസകോശത്തില്‍ അണുബാധ ഇല്ലെന്നും ഡോക്ടര്‍ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here