Advertisement

വ്യാജവാര്‍ത്ത തടയാന്‍ ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് അധികാരം നല്‍കുന്ന പുതിയ ഫീച്ചറുമായി വാട്‌സ് ആപ്പ്

April 9, 2019
Google News 0 minutes Read
whatsapp banned 2 million accounts

വ്യാജ വാര്‍ത്താ പ്രചരണങ്ങള്‍ തടയുന്നതിന്റെ ഭാഗമായി കൂടുതല്‍ നിയന്ത്രണ സംവിധാനങ്ങളുമായി
വാട്‌സ് ആപ്പ്. വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്ന സന്ദേശങ്ങള്‍ ഗ്രൂപ്പുകളിലെത്തുന്നത് നിയന്ത്രിക്കാന്‍ ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് അധികാരം നല്‍കുന്നതാണ് പുതിയ ഫീച്ചര്‍.

വാട്‌സ് ആപ്പിന്റെ 2.19.97 ബീറ്റ വേര്‍ഷനിലാണ് ഇത്തരത്തില്‍ വ്യാജ സന്ദേശങ്ങള്‍ കൂടുതല്‍ പ്രചരിക്കപ്പെടുന്നത്.വാ ബീറ്റയുടെ റിപ്പോര്‍ട്ട് അനുസരിച്ച് അടുത്തിടെ രണ്ടു ഫീച്ചറുകളാണ് വാട്‌സ് ആപ്പ് പുറത്തിറക്കുന്നത്.

ഒരു സന്ദേശം എത്രതവണ ഫോര്‍വേഡ് ചെയ്യപ്പെട്ടു എന്നറിയാന്‍ കഴിയുന്ന ഫോര്‍വേഡിങ് ഇന്‍ഫോയും മറ്റൊന്ന് ഒരു നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ വാട്‌സാപ്പില്‍ ഷെയര്‍ ചെയ്യപ്പെടുന്ന സന്ദേശങ്ങള്‍ തിരിച്ചറിയുന്നതിനായുള്ള ഫ്രീക്വന്റ്‌ലി ഫോര്‍വേഡഡ് മെസേജ് സംവിധാനവും.

അതുകൊണ്ടുതന്നെ സന്ദേശങ്ങള്‍ അനാവശ്യമായി ഫോര്‍വേഡ് ചെയ്യപ്പെടുന്നത് ഇതിലൂടെ നിയന്ത്രിക്കാന്‍ സാധിക്കും. വാട്‌സാപ്പിന്റെ ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പിലാണ് ഈ ഫീച്ചര്‍ പരീക്ഷിക്കുന്നതെന്നാണ് വിവരം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here