Advertisement

അച്ഛനും സഹോദരനും സുഹൃത്തുക്കളുമൊക്കെ പൊലീസുകാരുടെ ഉള്ളിലും ഉണ്ടന്നേ…!

April 9, 2019
1 minute Read

നമ്മുടെ നിരത്തുകളില്‍ പൊലീസുകാര്‍ വാഹന പരിശോധന നടത്തുന്നത് അത്ര പുതുമയുള്ള കാര്യമൊന്നുമില്ല.എന്നാല്‍, വാഹന പരിശോധനയ്ക്കിടയിലുള്ള സാധാരണയുള്ള പരുക്കന്‍ ചോദ്യങ്ങളില്‍ നി്ന്ന് വ്യത്യസ്ത പുലര്‍ത്തി പൊലീസുകാരുടെ ഉള്ളിലും അച്ഛനും സഹോദരനും സുഹൃത്തുക്കളുമൊക്കെ ഉണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു പോലീസ് ഉദ്യോഗസ്ഥന്‍.

അതിരപ്പിള്ളിയിലേക്ക് ബൈക്കുകളില്‍ ട്രിപ്പിനു പോകുകയായിരുന്ന ഒരുകൂട്ടം യുവാക്കളോട് യാത്രാ മധ്യേ ജീപ്പിലിരുന്ന് കുശലാന്വേഷണം നടത്തുന്ന എസ്‌ഐയും പതിവിനു വിപരീതമായി ബൈക്കുകളില്‍ നമ്പര്‍ പ്‌ളേറ്റ് ഘടിപ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളുമാണ് അദ്ദേഹം പറഞ്ഞു കൊടുക്കുന്നത്. കൂടാതെ ഇതെല്ലാം നിങ്ങള്‍ പാലിക്കുന്നതില്‍ സന്തോഷമുണ്ടെന്നും എസ്്‌ഐ വീഡിയോയില്‍ പറയുന്നതും കാണാന്‍ സാധിക്കും.
കുശലാന്വേഷണത്തിനൊടുവില്‍ ‘നിങ്ങള്‍ വല്ലതും കഴിച്ചോ’ എന്ന ചോദ്യമാണ് വീഡിയോയില്‍ ഹൈലറ്റ് ചെയ്യപ്പെട്ടത്. നിലവില്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായിക്കൊണ്ടിരിക്കുകയാണ് വീഡിയോ.

https://www.youtube.com/watch?v=3JAEhEXXbJc

ഫേസ്ബുക്കില്‍ അപ് ലോഡ്  ചെയ്ത്‌ വീഡിയോ നിമിഷങ്ങള്‍ക്കം വൈറലായ  വീഡിയോയിലെ താരം ആലുവ ട്രാഫിക് എസ്‌ഐ കബീര്‍ ആണെന്നാണ് സൂചന.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top