‘പിഎം മോദി’ക്ക് വിലക്ക്; തെരഞ്ഞെടുപ്പ് കഴിയുന്നതു വരെ സിനിമ പ്രദർശിപ്പിക്കരുതെന്ന് ഉത്തരവ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം പറയുന്ന സിനിമ ‘പിഎം മോദി’യുടെ റിലീസ് തെരഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞു. തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ സിനിമ റിലീസ് ചെയ്യരുതെന്നാണ് ഉത്തരവ്. ക്ലീൻ യു സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രം നാളെയായിരുന്നു റിലീസ് ചെയ്യാനിരുന്നത്.
നേരത്തെ സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി സുപ്രീം കോടതി തള്ളിയിരുന്നു. കേസില്‍ ഇടപെടാനാകില്ലെന്നും സിനിമ പെരുമാറ്റ ചട്ട ലംഘനമാണോ എന്നത് തെരഞ്ഞെടുപ്പ് കമ്മീഷനാണ് പരിഗണിക്കേണ്ടതെന്നും സുപ്രീം കോടതി വ്യക്തമാക്കി. തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത്തരത്തിൽ നടപടിയെടുത്തത്.
23 ഭാഷകളിൽ പുറത്തിറങ്ങുന്ന സിനിമ പ്രശസ്ത ബോളിവുഡ് സംവിധായകൻ ഒമങ് കുമാറാണ് ഒരുക്കിയിരിക്കുന്നത്. മേരി കോം, സരബ്ജിത് തുടങ്ങിയ മികച്ച സിനിമകൾ സംവിധാനം ചെയ്തയാളാണ് ഒമങ് കുമാർ. ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയി ആണ് ചിത്രത്തിൽ മോദി ആയി വേഷമിടുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here