ശബരിമല ഓർഡിനൻസ് ഇറക്കാൻ എന്തായിരുന്നു തടസമെന്ന് കേന്ദ്രം വ്യക്തമാക്കണമെന്ന് കെ.സി വേണുഗോപാൽ

ശബരിമല വിഷയത്തിൽ ഓർഡിനൻസ് ഇറക്കാൻ എന്തായിരുന്നു തടസമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണമെന്ന് കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ. നരേന്ദ്രമോദിക്കെതിരായ ജനവികാരം പ്രകടമാകുന്ന തെരഞ്ഞെടുപ്പായിരിക്കും ഇത്തവണത്തേതെന്നും ദാരിദ്രത്തിനെതിരായ യഥാർത്ഥ സർജിക്കൽ സ്‌ട്രൈക്കാണ്‌ കോൺഗ്രസിന്റെ പ്രകടന പത്രികയിലുള്ളതെന്നും കെ.സി വേണുഗോപാൽ വയനാട്ടിൽ പറഞ്ഞു. റഫാൽ ഇടപാടിൽ കോൺഗ്രസ് ഉന്നയിച്ച കാര്യങ്ങൾ സത്യസന്ധമാണെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണ്.

Read Also; ശബരിമല ഓര്‍ഡിനന്‍സിനെ കുറിച്ച് അറിയില്ലെന്ന് മുല്ലപ്പള്ളി; യുഡിഎഫില്‍ ഭിന്നത

മോദിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടതിന്റെ തെളിവുകൾ വരെ പുറത്ത് വന്നിട്ടുണ്ട്. സുപ്രീം കോടതി വിധിയോടെ പ്രതിരോധത്തിലായ നേതാവായി നരേന്ദ്രമോദി മാറിയെന്നും കെ സി വേണുഗോപാൽ പറഞ്ഞു. വയനാടിനെപ്പറ്റിയുള്ള അമിത് ഷായുടെ പരാമർശം കേരളത്തെയാകെ അപമാനിക്കുന്നതാണ്. അമിത് ഷായുടെ അന്ധത നിറഞ്ഞ കണ്ണിന് നല്ല കാഴ്ചകളൊന്നും കാണാനാകില്ലെന്നും രാജവെമ്പാലയേക്കാൾ കൂടുതൽ വിഷമാണ് അമിത് ഷാ ചീറ്റുന്നതെന്നും കെ.സി വേണുഗോപാൽ ആരോപിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top