കുവൈറ്റിൽ ആയിരകണക്കിന് വിദേശികൾ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചു സ്വകാര്യ മേഖലയിൽ തൊഴിൽ ചെയ്യുന്നതായി റിപ്പോർട്ട്

സ്വകാര്യ മേഖലയിൽ തൊഴിൽ ചെയ്യുന്ന ആയിരകണക്കിന് വിദേശികളുടെ സെർട്ടിഫിക്കറ്റുകൾ വ്യാജമെന്ന് റിപ്പോർട്ട്. കേന്ദ്ര സിവിൽ സർവീസ് കമ്മീഷന്റെയോ, സർക്കാർ അതോറിറ്റിയുടെയോ അംഗീകാരമില്ലാതെയാണ് വിദേശികൾ സ്വകാര്യ മേഖലയിൽ ഉന്നത തസ്തികകളിൽ ജോലിയിൽ തുടരുന്നത്.

സ്വകാര്യ മേഖലയിലെ പല കമ്പനികളിലും ഉയർന്ന ശമ്പളം പ്രതിഫലം പറ്റി ഉന്നത പദവികൾ കൈയടക്കിയിരിക്കുന്ന വിദേശികളിൽ പലരും വ്യാജ സെര്ടിഫിക്കറ്റുകൾ ഉപയോഗപെടുത്തിയെന്നുമാണ് റിപ്പോർട്ട് വെളിപ്പെടുത്തുന്നത്.

കമ്പനി ഉടമകൾ വിദേശികളുടെ സെര്ടിഫിക്കറ്റുകൾ പരിശോധിച്ചു ആധികാരികത ഉറപ്പ് വരുത്തുന്നതിന് ആവശ്യപ്പെടാതെ ഉന്നത വിദ്യഭ്യാസ മന്ത്രാലയത്തിന് സെര്ടിഫിക്കറ്റുകളുടെ നിജസ്ഥിതിയോ അധികാരികതയോ ഉറപ്പ് വരുത്തുന്നതിന് യാതൊരു പങ്കുമില്ല.

മാത്രവുമല്ല സെര്ടിഫിക്കറ്റുകൾ പരിശോധിച്ചു ഉറപ്പ് വരുത്തുന്നതിന് വലിയ കാലതാമസം നേരിടുന്നതിനാൽ സ്വകാര്യ മേഖലയിൽ വിദേശികളുടെ തൊഴിൽ നിയമനത്തിൽ ഉന്നത വിദ്യഭ്യാസ മന്ത്രാലയത്തിന് റോളില്ലാതാകുന്നു.

അതേസമയം സ്വകാര്യ മേഖലയിൽ തൊഴിൽ ചെയ്യുന്ന 25,000 വിദേശി എഞ്ചിനീർമാരുടെ ബിരുദ സെർറ്റിഫിക്കറ്റുകൾ പരിശോധിച്ചു അംഗീകാരം നൽകിയതായി കുവൈറ്റ് എൻജിനീയേഴ്സ് സൊസൈറ്റി അറിയിച്ചു.

രാജ്യത്ത് സെർവിസിൽ തുടരുന്ന എഞ്ചിനീയർമാരുടെ സെര്ടിഫിക്കറ്റുകൾ അക്രെഡിറ്റേഷൻ അതോറിറ്റി അംഗീകരിക്കണമെന്ന നിബന്ധന നിലവിൽ വന്നതോടെയാണ് നിയമം കർശനമാക്കിയത്.

നിയമം കർശനമാക്കിയതോടെ കേരളത്തിൽ നിന്നുള്ളവരടക്കം നിരവധി എഞ്ചിനീർമാർ എഞ്ചിനീയർ തസ്തിക മാറി മാനേജർ തുടങ്ങിയ തസ്തികകളിലേക്ക് മാറി ജോലിയിൽ തുടരുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top