56 ഇഞ്ച് നെഞ്ചുള്ളത് കഴുതകൾക്ക് മാത്രം; പരിഹാസവുമായി കോൺഗ്രസ് നേതാവ്

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ 56 ഇ​ഞ്ച് നെ​ഞ്ച് പ​രാ​മ​ർ​ശ​ത്തെ പ​രി​ഹ​സി​ച്ച് ഗു​ജ​റാ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് അ​ർ​ജു​ൻ മോ​ദ്വാ​ഡി​യ. ക​ഴു​ത​ക​ൾ​ക്ക് മാ​ത്ര​മാ​ണ് 56 ഇ​ഞ്ച് നെ​ഞ്ചു​ള്ള​തെ​ന്നാ​യി​രു​ന്നു ഗു​ജ​റാ​ത്ത് കോ​ണ്‍​ഗ്ര​സ് മു​ൻ പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ മോ​ദ്വാ​ഡി​യ​യു​ടെ പ​രാ​മ​ർ​ശം. 56 ഇ​ഞ്ച് നെ​ഞ്ച​ള​വു​ള്ള ത​ന്നെ​പ്പോ​ലെ ഒ​രാ​ൾ​ക്കു മാ​ത്ര​മേ ശ​ക്ത​മാ​യ തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളു എ​ന്ന് 2014-ൽ ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​റ​ഞ്ഞി​രു​ന്നു. ഈ പരാമർശത്തെയാണ് മോദ്വാഡിയ പരിഹസിച്ചത്.

ശ​രി​ക്കും ഫി​റ്റാ​യ ഒ​രു മ​നു​ഷ്യ​ന് 36 ഇ​ഞ്ച് നെ​ഞ്ച​ള​വാ​ണു​ള്ള​ത്. ഒ​രു ബോ​ഡി ബി​ൽ​ഡ​ർ​ക്ക് ചി​ല​പ്പോ​ൾ 42 ഇ​ഞ്ച് നെ​ഞ്ചു​ണ്ടാ​വും. പ​ക്ഷേ, ക​ഴു​ത​ക​ൾ​ക്കു മാ​ത്ര​മാ​ണ് 56 ഇ​ഞ്ച് നെ​ഞ്ചു​ള്ള​ത്. ചി​ല മൂ​രി​ക​ൾ​ക്ക് 100 ഇ​ഞ്ച് നെ​ഞ്ച​ള​വു​ണ്ടാ​കും- മോ​ദ്വാ​ഡി​യ പ​റ​ഞ്ഞു. ഭ​ക്ത​ർ​ക്ക് ഇ​ക്കാ​ര്യം മ​ന​സി​ലാ​കി​ല്ലെ​ന്നും അ​വ​രു​ടെ നേ​താ​വി​ന് 56 ഇ​ഞ്ച് നെ​ഞ്ചു​ണ്ടെ​ന്ന് ആ​രെ​ങ്കി​ലും പ​റ​ഞ്ഞാ​ൽ അ​വ​ർ​ക്കു സ​ന്തോ​ഷ​മാ​കു​മെ​ന്നും കോ​ണ്‍​ഗ്ര​സ് നേ​താ​വ് പ​രി​ഹ​സി​ച്ചു.

പി​ന്നാ​ലെ, പ​രാ​മ​ർ​ശ​ത്തെ വി​മ​ർ​ശി​ച്ച് ബി​ജെ​പി രം​ഗ​ത്തെ​ത്തി. തോ​ൽ​വി ഭ​യ​ന്ന് കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി​ക്ക് മാ​ന​സി​ക​നി​ല തെ​റ്റി​യെ​ന്ന് ബി​ജെ​പി വ​ക്താ​വ് ഭ​ര​ത് പാ​ണ്ഡ്യ ആരോപിച്ചു.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top