ഇന്ത്യ-പാക് സമാധാന ചര്‍ച്ചകള്‍ക്ക് മോദി അധികാരത്തില്‍ വരണമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

ഇന്ത്യ- പാക് ബന്ധം സമാധാനപരമായ സാഹചര്യത്തില്‍ തുടരണമെങ്കില്‍ മോദി അധികാരത്തില്‍ വരണമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. കശ്മീര്‍ വിഷയത്തില്‍ പരിഹാരം കാണുന്നതിന് കോണ്‍ഗ്രസ് അധികാരത്തില്‍ വരുന്നത് ഗുണകരമാവില്ലെന്നും വിദേശ മാധ്യമ പ്രവര്‍ത്തകര്‍ക്കു നല്‍കിയ അഭിമുഖത്തില്‍ ഇമ്രാഖാന്‍ വെളിപ്പെടുത്തി.

അതേസമയം, മുസ്ലീങ്ങള്‍ക്കെതിരെയുള്ള അതി ക്രമങ്ങള്‍ ഇന്ത്യയില്‍ വര്‍ദ്ധിച്ചു വരുന്നതായും ഇമ്രാന്‍ പറഞ്ഞു. ഇന്ത്യയില്‍ നിലവിലുള്ള സാഹചര്യം തനിക്ക് വിലയിരുത്താന്‍ കഴിയുന്നതല്ല എന്നും ഇമ്രാന്‍ഖാന്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ വര്‍ഷങ്ങളായി സന്തോഷത്തോടെ കഴിഞ്ഞുവന്നിരുന്ന മുസ്ലിങ്ങള്‍ ഇപ്പോഴത്തെ തീവ്ര ഹിന്ദു ദേശീയത മൂലം ഭീതിയിലാണ്, ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിനെപ്പോലെ ഭീതിയും തീവ്രമതവികാരവുമാണ് മോദിയും വളര്‍ത്തുന്നതെന്നും ഇമ്രാന്‍ഖാന്‍ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top